You are Here : Home / USA News

ഷിക്കാഗോ കലാക്ഷേത്രത്തിന്റെ ഓണാഘോഷങ്ങള്‍ സെപ്‌റ്റംബര്‍ 15-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 21, 2013 10:56 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെപ്‌റ്റംബര്‍ 15-ന്‌ ഞായറാഴ്‌ച ഡേറിനിലെ ഹിന്‍സ്‌ ഡേയില്‍ സൗത്ത്‌ ഹൈസ്‌കൂളില്‍ വെച്ച്‌ വിവിധ കല പരിപാടികളോട്‌ കൂടി ആഘോഷിക്കും. അത്തപൂക്കള മത്സരത്തോടെ തുടങ്ങുന്ന ഈ കലാവിരുന്നിന്‌ കേരളത്തിന്റെ തനതു കലകളായ പഞ്ചവാദ്യം, ചെണ്ടമേളം, തിരുവാതിര, എന്നിവയോടൊപ്പം താലപ്പൊലിയും, മറ്റു നൃത്ത നൃത്ത്യങ്ങളും കൂടാതെ കേരളീയ രീതിയിലുള്ള വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്‌. ഷിക്കാഗോയിലെ എല്ലാ കലസ്‌നേഹികളെയും ഈ ദൃശ്യ സാംസ്‌കാരിക വിരുന്നിലേക്ക്‌ സംഘാടകര്‍ സസ്‌നേഹം സ്വാഗതം ചെയ്യുന്നു. പൂക്കള മത്സരത്തിനു പങ്കെടുക്കാന്‍ താലപര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ വിനോദ്‌ നീകണ്‌ഠന്‍ (847) 254 4873) റോയ്‌ അപ്പുക്കുട്ടന്‍ (312) 617 8412 എന്നിവരുമായി ബന്ധപ്പെടെണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ശ്രീജിത്ത്‌ നായര്‍ (248 703 4491) അജിത്‌ ഭാസ്‌കരന്‍ (630 917 3499 ), അനില്‍ നായര്‍ 630 248 5672) അനൂപ്‌ രവീന്ദ്രന്‍ ( 847 873 5026) www.chicagokalakshtera.com / https://www.facebook.com/groups/kalakshtera email - chicagokalakshtera@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.