You are Here : Home / USA News

ഹൂസ്റ്റണില്‍ ശ്രീനാരായണ സത്സംഗം ആഗസ്റ്റ് 10 ശനിയാഴ്ച

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 09, 2013 10:32 hrs UTC

ഹൂസ്റ്റണ്‍ : ലോക സമാധാനത്തിനും, കുടുംബ ഭദ്രതക്കും, വ്യക്തി വികസനത്തിനും ഗുരു സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടതിന്റെ ആവശ്യകത ദിനം പ്രതി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഭക്തജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മിഷ്യന്‍ യു.എസ്.എ. സംഘടിപ്പിക്കുന്ന ശ്രീനാരായണ സത്സംഗം ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 10 മുതല്‍ ആല്‍വിന്‍ ഈസ്റ്റ് ഹൈവേയിലുള്ള നെറ്റിനില്‍ വെച്ചു നടത്തപ്പെടുന്നു. ഗുരു ഒരു മഹാകവി എന്ന വിഷയത്തെ കുറിച്ചു ഗുരു നിത്യ ചൈതന്യയതിയുടെ വത്സലശിഷ്യന്‍ ബോധിതീര്‍ത്ഥ സ്വാമിയും, കര്‍മ്മയോഗിയായ ഗുരു എന്ന വിഷയത്തെ കുറിച്ചു ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സ്വാമി സച്ചിദാനന്ദയും പ്രഭാഷണങ്ങള്‍ നടത്തും. ഗുരുദര്‍ശനത്തിന്റെ കാതല്‍ അറിയുന്നതിനും, സംശയ നിവാരണത്തിനുമുള്ള ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുവാന്‍ താല്പര്യപ്പെട്ടുകൊണ്ടു സത്സംഗത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന സംഘാടകരായ അനിയന്‍, എ.ജി. ജഗദീശ്, മനോജ് ഗോപി, പ്രകാശന്‍ ദിവാകരന്‍, മുരളി കേശവന്‍, ഉണ്ണി നാരായണന്‍, ഷാജി നാണു, ബാബുദാസ്, ലീല ജയചന്ദ്രന്‍, ബീന പുഷ്‌കരന്‍, അനിത മധു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.