You are Here : Home / USA News

ജന്മനാടിന്റെ സ്‌മരണകളുണര്‍ത്തി തൊടുപുഴ സംഗമം പിക്‌നിക്ക്‌ സംഘടിപ്പിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 18, 2015 03:13 hrs UTC

ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയിലെ തൊടുപുഴ നിവാസികളുടെ കൂട്ടായ്‌മയായ തൊടുപുഴ സംഗമം വാര്‍ഷിക പിക്‌നിക്ക്‌ സംഘടിപ്പിച്ചു. ഡാനിയ ബീച്ചിലെ ജോണ്‍ ലോയ്‌ഡ്‌ പാര്‍ക്കില്‍ വെച്ച്‌ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ്‌ പിക്‌നിക്ക്‌ സംഘടിപ്പിച്ചത്‌. ജന്മനാടിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ ഒട്ടേറെ കുടുംബങ്ങള്‍ പിക്‌നിക്കില്‍ സജീവ സാന്നിധ്യമായി. കേരളത്തനിമയാര്‍ന്ന വിഭവങ്ങളും, ബാര്‍ബിക്യൂവും, വിവിധ കലാപരിപാടികളും പിക്‌നിക്കിനോടനുബന്ധിച്ച്‌ നടത്തപ്പെട്ടു. ജോബി പൊന്നുംപുരയിടം, സാജു വടക്കേല്‍, ജോജി ജോണ്‍, ബാബു കല്ലിടുക്കില്‍, അനൂപ്‌ പ്ലാത്തോട്ടം, സജി സക്കറിയാസ്‌, ഡൊമിനിക്‌ ജോസഫ്‌, സുനില്‍ തൈമറ്റം, സജില്‍ ജോസഫ്‌, സൈമണ്‍ പറന്താനം എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.