You are Here : Home / USA News

നിയമസഭയിലെ സംഘര്‍ഷം: ഐ.എന്‍.ഒ.സി കേരള അപലപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 18, 2015 10:42 hrs UTC


                        
ഷിക്കാഗോ. നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ അരങ്ങേറിയ അനിഷ്ടസംഭവങ്ങള്‍ കേരളത്തിനും ജനാധിപത്യത്തിനും കനത്ത അപമാനമാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ വിദേശ മലയാളികള്‍ക്ക് ലജ്ജ ഉളവാക്കിയതായി ഐ.എന്‍.ഒ.സി കേരളാ നാഷണല്‍ പ്രസിഡന്റ് പ്രസ്താവിച്ചു.  നിലവിട്ട് പെരുമാറിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് നേതാക്കള്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

സ്പീക്കറുടെ വേദി തകര്‍ത്ത സംഭവം ലജ്ജാകരവും, പൊതുമുതല്‍ നശിപ്പിച്ചവരെ കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കണമെന്നും ഐ.എന്‍.ഒ.സി ദേശീയ നേതൃത്വം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇത്രയും മോശമായ പെരുമാറ്റം ഒരു അസംബ്ലിയിലും നടന്നിട്ടില്ലെന്നും, ലോകം മുഴുവന്‍ തത്സമയം ഈ ദൃശ്യങ്ങള്‍ വീക്ഷിച്ചത് കേരളത്തിന്റെ അഭിമാനം നഷ്ടപ്പെടുത്തിയെന്നും വൈസ് പ്രസിഡന്റ് മാമ്മന്‍ സി. ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ സജി ഏബ്രഹാം,  ഐ.എന്‍.ഒ.സി യു.എസ്.എ നാഷണല്‍ വൈസ് പ്രസിഡന്റ് ചാക്കോട്ട് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.