You are Here : Home / USA News

ജിമ്മി ജോര്‍ജജ് മെമ്മോറിയല്‍ വോളിബോള്‍ ടുര്‍ണമെന്റ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Wednesday, March 18, 2015 10:37 hrs UTC


                        
ന്യൂജേഴ്സി.  പ്രശസ്ത ഇന്ത്യന്‍  വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ ഓര്‍മക്കായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വോളിബോള്‍ ടുര്‍ണമെന്റിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ന്യൂജേഴ്സി ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്സെര്‍സിന്റെ ആഭിമുഖ്യത്തില്‍ 2015 മെയ് 23, 24 തീയതികളില്‍ ന്യൂജേഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്ററിലാണ് ടൂര്‍ണമന്‍െറ് നടക്കുന്നത്.  ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന പതിനാലില്‍ പരം ക്ളബുകളിലെ കളിക്കാര്‍ക്ക് താമസിക്കുന്നതിനായി  പ്രത്യേക ഇളവുകളുമായി  ന്യൂജേഴ്സിയിലുള്ള സീക്കൊകസിലെ ’  ലാ ക്വിന്റ ഹോട്ടലില്‍  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ ജിബി തോമസ് അറിയിച്ചു.

ന്യൂജേഴ്സിയിലെ ന്യൂവാര്‍ക്കില്‍ നിന്നും ഏകദേശം പത്തു മിനിറ്റ് അകലെ സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്കു കളിക്കാരെ കൊണ്ടുപോകുന്നതിനുള്ള വാഹന സൌകര്യം ഒരുക്കിയതായും കമ്മറ്റി അറിയിച്ചു. കളിക്കാര്‍ക്ക് വ്യായാമം ചെയ്യാനുള്ള ജിം, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ സൌകര്യങ്ങളും ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ഏകദേശം അഞ്ഞൂറോളം വരുന്ന ആളുകളെ  കൊള്ളിക്കാന്‍ സൌകര്യമുള്ള  ബാങ്ക്വെറ്റ്   ഹാളും   ടുര്‍ണമെന്റിന്റെ  അവസാന  ദിവസ  പരിപാടിയിലേക്ക്  ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ജിമ്മി ജോര്‍ജജ് മെമ്മോറിയല്‍ വോളിബോള്‍ ടുര്‍ണമെന്റുമായി  ബന്ധപ്പെട്ട് കളിക്കാനോ  കളി കാണാനോ  വരുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ റൂം  ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജിബി തോമസ് -914-573-1616
മാത്യു സ്കറിയ -551-580-5872
ടി എസ് ചാക്കോ -201-887-0750
ജേംസണ്‍ കുര്യാക്കോസ് -201-600-5454 എന്നിവരുമായി   ബന്ധപ്പെടെണ്ടതാണ്.

സ്പോണ്‍സര്‍ഷിപ്പിനും പരസ്യങ്ങള്‍ക്കും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപ്പറയുന്ന വെബ്സൈററ് സന്ദര്‍ശിക്കുക : ന്ദന്ദന്ദ.ദ്ദന്റത്സനPadma_chandrakkala്രnന്ഥന്ധന്റന്ധനPadma_chandrakkalaന്ഥദ്ധറ്റനPadma_chandrakkalaത്സന്ഥ.്യഗ്നണ്ഡ

വാര്‍ത്ത. ഇടിക്കുള ജോസഫ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.