You are Here : Home / USA News

ജിമ്മി ജോര്‍ജജ് മെമ്മോറിയല്‍ വോളിബോള്‍ ടുര്‍ണമെന്റ്ൽ പങ്കെടുക്കുന്ന ടീമുകൾക്ക് സൗജന്യ നിരക്കിൽ താമസ സൗകര്യവുമായി ഹോട്ടൽ ലാ ക്വിന്റ

Text Size  

Story Dated: Tuesday, March 17, 2015 07:01 hrs UTC

  

 
ന്യൂജേഴ്‌സി : പ്രശസ്ത ഇന്ത്യൻ  വോളിബോള്‍ താരം അനശ്വരനായ ജിമ്മി ജോര്‍ജിന്റെ ഓര്‍മക്കായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വോളിബോള്‍ ടുര്‍ണമെന്റ് ന്യൂജേഴ്‌സി ഗാര്‍ഡന്‍ സ്‌റ്റേറ്റ് സിക്‌സെര്‍സിന്റെ ആഭിമുഖ്യത്തില്‍ 2015 മെയ് 23,24 തീയതികളില്‍ ന്യൂജേഴ്‌സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ഈ ടൂർണമെന്റിൽ മാറ്റുരക്കുന്ന പതിനാലിൽ പരം വരുന്ന ക്ലബുകളിലെ കളിക്കാർക്ക്‌ താമസിക്കുന്നതിനായി  പ്രത്യേക ഇളവുകളുമായി  ന്യൂജേഴ്‌സി യിലുള്ള സീക്കൊകസിലെ '  ലാ ക്വിന്റ ഹോട്ടലിൽ  ഒരുക്കങ്ങൾ പൂർത്തിയായെതായി ചെയർമാൻ ജിബി തോമസ്‌ അറിയിച്ചു.
 
ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിൽ നിന്നും ഏകദേശം പത്തു മിനിറ്റ് അകലെസ്ഥിതിചെയ്യുന്ന ഹോട്ടലിലെക്കു കളിക്കാരെകൊണ്ടുപോകുന്നതിനുള്ള വാഹന സൗകര്യംഒരുക്കിയതായും കമ്മറ്റിക്കാർ അറിയിച്ചു.കളിക്കാർക്ക്‌ വ്യായാമം ചെയ്യാനുള്ള ജിം,സ്വിമ്മിംഗ് പൂൾ തുടങ്ങിയ പലസൌകര്യങ്ങളും ഈ ഹോട്ടലിൽ ഒരുക്കിയിരിക്കുന്നു  .ഇവിടെ നിന്നും ന്യൂജേഴ്‌സിയുടെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളീലേക്കും ന്യൂയോർക്ക്‌ സിറ്റി സന്ദർശിക്കുവാനും  വളരെ എളുപ്പമാണ്.ഹോട്ടലിന്റെ മുൻ  വശത്തു നിന്നും ന്യൂയോർക്ക്‌ സിറ്റിയിലേക്ക് പബ്ലിക്‌ ബസ്‌സർവീസ്  ഉണ്ട്. കൂടാതെ , ഈ ഹോട്ടലിൽനിന്നും ന്യൂയോർക്ക്‌ സിറ്റിയുടെ ദൃശ്യം വളരെ മനോഹരമാണെന്ന്കമ്മിറ്റിക്കാർ അറിയിച്ചു.
 
 
 
ഏകദേശം അഞ്ഞൂറ് ആളുകളെ  ഉൾകൊള്ളിക്കാൻ സൌകര്യമുള്ള  ബാങ്ക്വെറ്റ്   ഹാൾ  ടുര്‍ണമെന്റിന്റെ  അവസാന  ദിവസ്സ  പരിപാടിയിലേക്ക്  ഹോട്ടലിൽ ഒരുക്കിയിരിക്കുന്നു . ജിമ്മി ജോര്‍ജജ് മെമ്മോറിയല്‍ വോളിബോള്‍ ടുര്‍ണമെന്റുമായി  ബന്ധപ്പെട്ട് കളിക്കാനോ  കളി കാണാനോ  വരുന്നവർക്ക് കുറഞ്ഞ നിരക്കിൽ റൂം  ലഭിക്കുന്നതോടൊപ്പം, ഒരു റൂമിൽ ആറു പേർക്ക് വരെ താമസ്സിക്കാം, പ്രഭാത ഭക്ഷണം സൗജന്യമായിരിക്കും  
 
കൂടുതൽ വിവരങ്ങൾക്കും, കുറഞ്ഞനിരക്കിൽ ഹോട്ടൽ ബുക്ക്‌ ചെയ്യുന്നതിനും  
 
ജിബി തോമസ്‌ -914-573-1616
മാത്യു സ്കറിയ -551-580-5872
ടി എസ് ചാക്കോ -201-887-0750
ജേംസണ്‍ കുര്യാക്കോസ് -201-600-5454 എന്നിവരുമായി   ബന്ധപ്പെടെണ്ടതാണ്.
 
സ്പോണ്‍സർഷിപ്പിനും പരസ്യങ്ങൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും  ദയവായി താഴെപ്പറയുന്ന വെബ്‌സൈററ് സന്ദർശിക്കുക : www.gardenstatesixers.com

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.