You are Here : Home / USA News

ഡാലസില്‍ ലോക വനിതാ പ്രാര്‍ഥനദിനമാചരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 16, 2015 01:21 hrs UTC


                        
ഡാലസ് . കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഡാലസ് ഫോര്‍ട്ട്വര്‍ത്ത് റീജിയന്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ലോക വനിതാ പ്രാര്‍ഥനാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

മാര്‍ച്ച് 7 ശനിയാഴ്ച സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വിവിധ ഭക്ത സംഘടനകള്‍ ചേര്‍ന്ന് നടത്തിയ ഗാനശുശ്രൂഷയോടെ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. ഇടവക വികാരി ഫാ. പോള്‍ തോട്ടയ്ക്കാട് സ്വാഗതമാശംസിച്ചു. ആരാധന തുടങ്ങുന്നതിന് മുമ്പ് ബഹാമാസിലെ ജനങ്ങളുടെ പ്രിയങ്കരമായ ജുങ്കാന സംഗീതത്തിന്‍െറ ഈണത്തില്‍  സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ ആലപിച്ച ഗാനങ്ങള്‍ ശ്രുതിമധുരമായിരുന്നു.

ബഹാമസിലെ സാധാരണ ജനങ്ങളുടെ ജീവിത രീതികളെക്കുറിച്ചു റീമാ റോയി സംസാരിച്ചു. തുടര്‍ന്ന് നിലവിളക്ക് കൊളുത്തി ആരാധന ആരംഭിച്ചു. നിശ്ചയിക്കപ്പെട്ട വേദ ഭാഗങ്ങള്‍ ആന്‍ കുന്നത്തുശ്ശേരി, മേരി എബ്രഹാം എന്നിവര്‍ വായിച്ചു.

ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് ഇന്നതെന്ന് അറിയാമോ എന്ന വിഷയത്തെ ആസ്പദമാക്കി എലിസബത്ത് ജോര്‍ജ് നടത്തിയ ധ്യാന പ്രസംഗം ചിന്തോദീപകവും ഹൃദ്യവുമായി. ജോളി ബാബു മദ്ധ്യസ്ഥ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

ബിസിനസ് മീറ്റിങ്ങില്‍ 2016 ലെ കണ്‍വീനറായി ആന്‍സി മാത്യുവിനെ തിരഞ്ഞെടുത്തു. മേഴ്സി  അലക്സ് മുന്‍ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റി മീറ്റിങുകളിലും ധ്യാന പ്രാര്‍ഥനകളിലും ഏവരും പ്രാര്‍ഥനാപൂര്‍വ്വം വന്ന് സംബന്ധിക്കണമെന്ന് ഉപപ്രസംഗത്തില്‍ ബെറ്റ്സി പോള്‍ അഭ്യര്‍ത്ഥിച്ചു. സമാപന പ്രാര്‍ഥന കെസി എഫിന്‍െറ  2016 ലെ കണ്‍വീനര്‍ റവ. സാം മാത്യു നിര്‍വ്വഹിച്ചു. എലിസബത്ത് ജോണ്‍ ഏവര്‍ക്കും നന്ദി പ്രകടിപ്പിച്ചു. ഫാ. ജോണ്‍ കുന്നത്തുശേരിയുടെ ആശീര്‍വാദത്തോടും  ബഹാമസിലെ ദേശീയ ഗാനാലാപനത്തോടും സമ്മേളനം സമംഗളം പരിവസാനിച്ചു. ജനറല്‍ കണ്‍വീനര്‍ ബെറ്റ്സി തോട്ടയ്ക്കാടിന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തന നിരമായ ഒരു കമ്മിറ്റിയാണ് പരിപാടികള്‍ നിയന്ത്രിച്ചത്.  സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ആതിഥേയത്വം വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.