You are Here : Home / USA News

മാര്‍ക്ക്‌ സെമിനാറില്‍ റിക്കാര്‍ഡ്‌ പങ്കാളിത്തം

Text Size  

Story Dated: Saturday, March 14, 2015 06:56 hrs UTC

വിജയന്‍ വിന്‍സെന്റ്‌, സെക്രട്ടറി

124 റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടുകൂടി മാര്‍ച്ച്‌ 7-ന്‌ ശനിയാഴ്‌ച നടത്തപ്പെട്ട മാര്‍ക്കിന്റെ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടനയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തി. ഇതര വംശജരായ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘനയ്‌ക്കുള്ള അംഗീകാരത്തിന്റേയും മതിപ്പിന്റേയും അടയാളംകൂടിയായിരുന്നു ഈ റിക്കാര്‍ഡ്‌ സെമിനാര്‍ പങ്കാളിത്തം. രാവിലെ 8 മണിക്ക്‌ പ്രസിഡന്റ്‌ സ്‌കറിയാക്കുട്ടി തോമസ്‌ നടത്തിയ സ്വാഗത പ്രസംഗത്തോടുകൂടി സെമിനാറിന്‌ തുടക്കമായി. തന്റെ സ്വാഗത പ്രസംഗത്തില്‍, റെസ്‌പിരേറ്ററി കെയര്‍ ലൈസന്‍സ്‌ ആക്‌ട്‌ പുതുക്കുന്നതിനായി ഇല്ലിനോയി അസംബ്ലിയുടെ പരിഗണനയിലുള്ള എച്ച്‌.ബി 408 പാസാകേണ്ടതിന്റെ പ്രധാന്യം പ്രസിഡന്റ്‌ എടുത്തുപറഞ്ഞു.

 

അതിനായി ഇല്ലിനോയിയിലെ ഓരോ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളും തങ്ങളുടെ നിയമസഭാ സാമാജികരുമായി ബന്ധപ്പെടണമെന്ന്‌ അദ്ദേഹം അറിയിച്ചു. തുടര്‍ന്ന്‌ ഷിജി അലക്‌സ്‌, കെരന്‍ മാറ്റിംഗലി, നാന്‍സി മാര്‍ഷല്‍, പൗളാ ലൂസിയര്‍ എന്നിവര്‍ യഥാക്രമം `വിഷ്വണറി ലീഡര്‍ഷിപ്പ്‌', `അഡള്‍ട്ട്‌ ട്രക്ക്‌ കെയര്‍', `പീഡിയാട്രിക്‌ ട്രക്ക്‌ കെയര്‍', `റെസ്‌പിരേറ്ററി കെയര്‍ ഇന്‍ ചൈന' എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി ക്ലാസുകള്‍ എടുത്തു. ക്ലാസുകള്‍ എല്ലാം ഉന്നത നിലവാരം പുലര്‍ത്തുകയും പുതിയ അറിവുകള്‍ പകരുന്നതുമായിരുന്നു. സെമിനാറിലേക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 7.30-ന്‌ ആരംഭിച്ചു. ട്രഷറര്‍ സാം തുണ്ടിയില്‍, ജോയിന്റ്‌ ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളി, എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍ റെജിമോന്‍ ജേക്കബ്‌, ഷാജന്‍ വര്‍ഗീസ്‌, സമയാ ജോര്‍ജ്‌ എന്നിവര്‍ രജിസ്‌ട്രേഷന്‌ നേതൃത്വം നല്‍കി. സ്‌കറിയാക്കുട്ടി തോമസ്‌, സനീഷ്‌ ജോര്‍ജ്‌, വിജയന്‍ വിന്‍സെന്റ്‌, മറിയാമ്മ ജോര്‍ജ്‌ എന്നിവര്‍ പ്രഭാഷകരെ സദസിന്‌ പരിചയപ്പെടുത്തി. വൈസ്‌ പ്രസിഡന്റ്‌ റവ.ഫാ. ഹാം ജോസഫ്‌, ജോ. സെക്രട്ടറി മാക്‌സ്‌ ജോയി, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ജോമോന്‍ മാത്യു, റന്‍ജി വര്‍ഗീസ്‌, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ എന്നിവര്‍ സെമിനാറിന്റെ നടത്തിപ്പിന്റെ ചുമതല വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.