You are Here : Home / USA News

കുരുന്നുകള്‍ക്ക് കുതന്ത്രം ഓതാന്‍ കാതലീന്‍

Text Size  

Story Dated: Friday, March 13, 2015 12:54 hrs UTC


                        
ടൊറന്റൊ. പ്രായപൂര്‍ത്തി ആകുന്നതിനു മുന്‍പേ ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുവാന്‍ ഒണ്ടേരിയോയിലെ ലിബറല്‍ ഗവര്‍ണറും സ്വവര്‍ഗസ്നേഹിയുമായ പ്രീമിയര്‍ കാതലീന്‍ വെയ്ന്‍ ഒരുങ്ങുന്നു. മൂന്നുകുട്ടികളുടെ മാതാവായ കാതലീന്‍ സന്തുഷ്ടമായ കുടുംബജീവിതം നയിച്ച് വരവേ ഒരിക്കല്‍ തന്റെ സ്നേഹിതയായ ജയിനോട് അടുപ്പം തോന്നുകയും അന്നു മുതല്‍ അവര്‍ തമ്മില്‍ സ്വവര്‍ഗബന്ധത്തില്‍ തുടരുകയും ചെയ്തു. രണ്ടു പേരുടെയും കുടുംബങ്ങളും കുട്ടികളും അന്ന് മുതല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ തുടങ്ങി. കാതറീന്റെ മകനായ ക്രിസ്റ്റഫറും അമ്മയുടെ സ്വവര്‍ഗ പാത പിന്തുടര്‍ന്നു. തന്റെ സ്വന്തം കുടുംബം താറുമാറാക്കിയ ഈ പ്രീമിയറിന്റെ പുതിയ നീക്കത്തെ ഇവിടത്തെ മാതാപിതാക്കള്‍ വളരെ അമര്‍ശത്തോടെ നേരിടുവാന്‍ ഒരുങ്ങുന്നു.

വിവാഹം, സ്നേഹം, ബന്ധത്തിന്റെ ആഴം, വിശ്വസ്തത  തുടങ്ങിയ ഒരു വാക്ക് പോലും മിണ്ടാതെ, ലൈംഗികത മാത്രം മറയില്ലാതെ വിശദമായി പഠിപ്പിക്കുന്ന പുതിയ പാഠ്യപദ്ധതി അധികം സംശയം ഉളവാക്കുന്നു. വളരെ മിതമായ ലൈംഗിക മൂല്യങ്ങളുളള പാഠ്യപദ്ധതിയില്‍ സ്വവര്‍ഗഭോഗത്തെ കുറിച്ചും, അവനവന്റെ ലൈംഗിക സ്വഭാവം എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ചും വിശദമായി പഠിപ്പിക്കുന്നുണ്ട്. അശ്ളീല മാധ്യമങ്ങള്‍, സ്വയഭോഗം മുതലായവയെ കുറിച്ചുള്ള പഠനം കൊച്ചു കുട്ടികളില്‍ ലൈംഗിക താല്‍പര്യം വളര്‍ത്തുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെറുപ്പത്തിലേ തുടങ്ങുന്നത് മുഖാന്തിരം പഠനത്തില്‍ ശ്രദ്ധ ചെലുത്തുവാന്‍ സാധ്യമാകാതെ ഭാവി അനിശ്ചിതത്വത്തില്‍ ആകും എന്നും മനശാസ്ത്രജര്‍ ഭയക്കുന്നു.

വാര്‍ത്ത. ബ്ളെസ്സന്‍ ചെറിയാന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.