You are Here : Home / USA News

റെനി ജോസിന്റെ തിരോധാനം ഫ്‌ളോറിഡായില്‍ അനുസ്‌മരണം നടത്തുന്നു

Text Size  

Story Dated: Thursday, March 12, 2015 05:52 hrs UTC

ചെറിയാന്‍ ജേക്കബ്‌

 

ജീവിതത്തില്‍ എപ്പോളെങ്കിലും സ്വന്തം കുഞ്ഞുങ്ങളുടെ നഷ്ടം അറിഞ്ഞിട്ടുണ്ടോ. ഒരു ഉത്സവപറമ്പിലോ പെരുനാള്‍ സ്ഥലത്തോ സ്വന്തം കുട്ടിയെ കുറച്ചു നിമിഷത്തേക്ക്‌ കാണാതായാല്‍ ആകുട്ടിയുടെ മാതാപിതാക്കള്‍ക്ക്‌ ഉണ്ടാകുന്ന വിഷമം കുറച്ചു പേരെങ്കിലും അറിഞ്ഞിട്ടുണ്ടായിരിക്കും.എന്റെ മോളെ ഒരു പത്തു മിനിട്ട്‌ നേരം കാണാതെ വന്നപ്പോള്‍ ഞാന്‍ അനുഭവിച്ച അവസ്ഥഒന്നോര്‍ക്കുന്‌പോള്‍ ശരിക്കും സ്വന്തം കുട്ടിയെ ഒരു വര്‍ഷമായിട്ട്‌ കാണുന്നില്ല എന്ന വ്യഥയുമായിജീവിതം തള്ളി നീക്കുന്ന റെനി ജോസിന്റെ കുടുംബത്തെ ഒരു നിമിഷം ഓര്‍ത്തു പോയി. കരഞ്ഞു കരഞ്ഞു കണ്ണീരു വറ്റിയ ജീവിതംമാണ്‌ ഇന്ന്‌ അവരുടേത്‌. ഈ കഴിഞ്ഞ മാര്‌ച്ച്‌ മാസം മൂന്നിന്‌, ഒരു വര്‌ഷമായി അവരുടെ പൊന്നുമോനെ കാണാതായിട്ട്‌. കലാലയ ജീവിതത്തിലെ പ്രധാന ദിനങ്ങളാണ്‌ എല്ലാവര്‌ക്കും തങ്ങളുടെ സുഹൃത്തുക്കളുമായി അവധിക്കാലം ചിലവഴിക്കുക എന്നത്‌. അതില്‍ ആരും ആരെയും തെറ്റ്‌ പറയാന്‍ പറ്റില്ല. നമ്മളൊക്കെ ഒരു വിധത്തില്‍അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇത്തരം ഉല്ലാസ യാത്രകള്‍ക്ക്‌ പോയിട്ടുള്ളവരുമാണ്‌.

 

റെനിയും കൂട്ടുകാരും അങ്ങനെ 2014 മാര്‍ച്ച്‌ 2 നു ഫ്‌ലോരിടായിലെ പനാമാ ബീച്ചില്‍ അവധിക്കാലം ചിലവഴിക്കാന്‍ പോയി. പക്ഷെ അവരുടെ സന്തോഷങ്ങള്‍ ഒരു ദിവസം പോലും നീണ്ടു നിന്നില്ല. അപ്രതീക്ഷിതമായി തങ്ങളുടെ മകനെ കാണുന്നില്ലെന്ന്‌ പറഞ്ഞു മാര്‍ച്ച്‌ മൂന്നിന്‌ ഫ്‌ലോരിടാ ബേ കൗണ്ടി ഷരീഫ്‌ ഓഫീസില്‍ നിന്നുള്ള കോള്‍ കിട്ടിയ സമയം മുതല്‍ ഇന്ന്‌ വരെ ഇവരുടെ ജീവിതം മൂകമായാണ്‌ പോകുന്നത്‌. ലോകത്തുള്ള എല്ലാ രാജ്യങ്ങളെയും എങ്ങിനെയാണ്‌ ജനാധിപത്യവും നീതി നിര്‍വഹണവും നടത്തേണ്ടിയതെന്നു മാതൃകയായി എല്ലാവരും പറയുകയും കരുതുകയും ചെയ്യുന്ന അമേരിക്കയില്‍ ഈ യുവാവിന്റെ തിരോധാനം അധികൃതര്‍ വേണ്ടവിധം അന്വേഷിച്ചിട്ടില്ല എന്നും അതോടൊപ്പം യഥാര്‍ത്ഥ പ്രതികള്‍ക്ക്‌ രക്ഷപെടാന്‍ അധികൃതര്‍ ഒത്താശയും ചെയ്‌തു കൊടുത്തു എന്ന്‌ തോന്നിക്കുന്ന രീതിയിലാണ്‌, ഈ തിരോധാനത്തിനു ശേഷം നടന്ന ഓരോ സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത്‌. ഏകദേശം 22 പേര്‍ ചേര്‍ന്നാണ്‌ ടൂറിനു പോയത്‌. എന്നാല്‍ 16 പേര്‍, റെനിയെ കാണാതായ ഉടന്‍ തന്നെ നാല്‌ വാഹനങ്ങളില്‍ കടന്നു കളഞ്ഞത്‌ തടയാനോ അവരുടെ വാഹനം പരിശോധിക്കാനോ പോലീസ്‌ അധികൃതര്‍ തയ്യാറായില്ല എന്നത്‌ ഈ കേസില്‍ എത്ര മാത്രം അധികൃതര്‍ അവഗണന കാണിക്കുന്നുവന്നതിനു ഉദാഹരണമാണ്‌. യഥാര്‍ത്ഥ സുഹൃത്തുക്കളെങ്കില്‍ അവര്‍ അവനെ കണ്ടെത്താന്‍ എന്തെങ്കിലും പരിശ്രമം നടത്തിയേനെ, പകരം അവന്‍ മയക്കു മരുന്ന്‌ കഴിച്ച്‌ കടലില്‍ നീന്താന്‍ പോയി മരിച്ചിരിക്കാം എന്നൊരു കള്ള കഥയും ഉണ്ടാക്കി പ്രചരിപ്പിച്ചിട്ട്‌ സ്ഥാലം കാലിയാക്കി. അത്‌ ഏറ്റ്‌ പാടാന്‍ ലോക്കല്‍ പോലീസും പിന്നെ അമേരിക്കന്‍ മാദ്ധ്യമവും കൂടിയപ്പോള്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക്‌ രക്ഷപെടാന്‍ എല്ലാ അവസരവും ലഭിച്ചു. റെനിയുടെ തിരോധാനം ഒരു ഒറ്റപ്പെട്ട സംഭവം അല്ല. ജീവിതത്തിലെ മുഴുവന്‍ സന്‌പാദ്യവും തങ്ങളുടെ മക്കളുടെ നന്മക്ക്‌ വേണ്ടി ചിലവഴിച്ച സമൂഹത്തില്‍ എല്ലാവരും അങ്ങീകരിക്കുന്ന വ്യക്തിത്തമുള്ള ഒരു മലയാളി കുടുംബമാണ്‌ ഇന്ന്‌ ഇതിന്റെ മുഴുവന്‍ വേദനയും താങ്ങുന്നത്‌. സ്‌നേഹവും കരുതലും കരുണയും കൈമുതലായി കരുതിയിരുന്ന മലയാളി സമൂഹത്തിന്റെ മൂല്യങ്ങള്‍ എല്ലാം നഷ്ടപ്പെട്ടുപോയോ? റെനിയുടെ മാതാപിതാകളുടെ അവസ്ഥ നമ്മള്‍ക്ക്‌ ആര്‍ക്കെങ്കിലും താങ്ങുവാന്‍ കഴിയുമോ? എന്തേ സമൂഹം ഈ ചതിക്ക്‌ എതിരേ ഷബ്ദമുയര്‍തുന്നില്ല? ഇരുപതിനായിരത്തില്‍ അധികം ആളുകളുടെ ഒപ്പ്‌ ശേഖരിച്ച്‌, ഈ കേസ്‌ എആക ഏറ്റെടുക്കണം എന്ന്‌ കാണിച്ച്‌ സമൂഹം കൂടെ നിന്നപ്പോളും, അധികൃതര്‍ ഒരു വിലയും ആ ആവശ്യത്തിന്‌ കൊടുത്തില്ല. അമേരിക്കയിലെ ശക്തനായ സെനറ്റര്‍ ജോണ്‍ മക്കൈയിന്‍ ഈ കേസ്‌ എആക അന്വേഷിക്കണം എന്ന്‌ ശുപാര്‍ശ ചെയ്‌തു. അതുപോലെ തന്നെ അമേരിക്കന്‍ പ്രസിഡന്റും ന്യൂ യോര്‍ക്ക്‌ സെനട്ടരും ഒക്കെ എഴുതി. പക്ഷെ ഒരു അന്വേഷണവും ഇതില്‍ ഉണ്ടായില്ല. മൂന്നാഴ്‌ച മുന്‍പ്‌ ഞാന്‍ ഫ്‌ലോരിഡായിലെ എആക യുടെ ചുമതലയുള്ള അധികാരിയെ ഫോണ്‍ ചെയ്‌തു ചോദിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നാം യാധര്‌ത്യത്തില്‍ നിന്നും എത്ര അകലെയാണെന്ന്‌ വിരല്‍ ചൂണ്ടുന്നവയാണ്‌. ഇരുപതിനായിരമല്ല ഇനി ഇരുപത്‌ ലക്ഷം പേര്‌ പറഞ്ഞാലും കേസ്‌ എആക എടുക്കില്ല കാരണം കേസ്‌ ഇപ്പോഴും ലോക്കല്‍ പോലീസ്‌ 'അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്‌'. ഒരു ബാങ്ക്‌ കവര്‍ച്ചയോ, ഹ്യുമെന്‍ ട്രാഫിക്കിംഗ്‌ അല്ലെങ്കില്‍ സൈബര്‍ െ്രെകം ഇതില്‍ ഏതെങ്കിലും ഒന്നയിരുന്നുവെങ്കില്‍ അവര്‍ ഉടനെ അന്വേഷിക്കുമായിരുന്നുഎന്ന്‌. മയക്കു മരുന്ന്‌ കച്ചവടവും അതോടനുബന്ധിച്ച്‌ ഉണ്ടായ സംഭവങ്ങള്‍ ആണെങ്കില്‍ പോലും അവരുടെ അന്വേഷണ പരിധിയില്‍ വരുന്നില്ല എന്ന മുടന്തന്‍ ന്യായത്തില്‍ പിടിച്ച്‌ നില്‍ക്കുകയാണ്‌ അവര്‍. എല്ലാവരുടെയും അറിവിലേക്ക്‌ എആക അന്വേഷിക്കുന്ന കുറ്റകൃത്യങ്ങളുടെ ലിസ്റ്റ്‌ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കാണാം. http://www.justice.gov/usao/eousa/foia_reading_room/usam/title1/doj00010.htm ഇന്ത്യയിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും ഊതി പെരുപ്പിച്ച്‌ കാണിക്കുന്ന പാശ്ച്യാത്യ മാദ്ധ്യമങ്ങള്‍, ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ വേണ്ട പ്രാധാന്യത്തോടെ കൊടുക്കാറില്ല.വളരെ കുറച്ച്‌ വ്യക്തികള്‍ ഇന്നും ഈ കേസില്‍ നീതി ലഭിക്കും എന്ന പ്രതീക്ഷയില്‍ മാതാപിതാക്കളോടൊപ്പം ഈ കേസില്‍ നിലകൊള്ളുന്നു. സമൂഹത്തിന്റെ കൈത്താങ്ങും കരുതലും ഐക്യദാര്‍ധ്യവും കുടുംബത്തിന്‌ വേണ്ടിയ സമയമാണിത്‌. കഴിഞ്ഞ രണ്ട്‌ ദിവസമായി ജസ്റ്റിസ്‌ ഫോര്‌ ഓള്‍ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂരിനോടൊപ്പം അവര്‍ ഫ്‌ലോറിടായില്‍ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി എത്തിയിട്ടുണ്ട്‌. മാര്‍ച്ച്‌ മാസം പതിന്നാലിന്‌ റെനിയെ കാണാതായ പനാമ സിറ്റിയില്‍ ഒരു 'കാന്റില്‍ ലൈറ്റ്‌ വിജില്‍' നടത്തുവാന്‍ റെനിയുടെ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. മലയാളി സമൂഹം ഒന്നടങ്കം അവരോടൊപ്പം നില്‍ക്കുമെന്ന പ്രത്യാശയിലാണ്‌ അവര്‍. ജസ്റ്റിസ്‌ ഫോര്‌ ഓള്‍ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍ (9144095772) ന്യൂ യോര്‍ക്കില്‍ നിന്നും , ലീനാ മാത്യു , സോണി (7064913421) എന്നിവര്‍ ഫ്‌ലോറിഡായിലെ ടാംപാ യില്‍ നിന്നും ഓറഞ്ച്‌ സിറ്റി കൌന്‍സില്‍ അംഗം തോമസ്‌ എബ്രഹാം (3867750772) ഫ്‌ലോറിഡായിലെ ഓര്‍ലാണ്ടോയില്‍ നിന്നും റെനിയുടെ അനുസ്‌മരണത്തിന്‌ എത്തുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മേല്‍പ്പറഞ്ഞ ആളുകളെ ബന്ധപ്പെട്ടാല്‍ കൃത്യമായ സമയവും സ്ഥലവും അറിയിക്കുന്നതാണ്‌. ക്രിസ്‌ത്യാനികള്‍ വലിയ നോന്‌പിന്റെ പാതി വഴിയിലെത്തി, തകര്‍ന്ന ഹൃദയങ്ങളെ താങ്ങിയ ക്രിസ്‌തുദേവന്റെ പീഢകള്‍ അനുസ്‌മരിപ്പിക്കുന്ന ഈ കാലയളവില്‍, നിങ്ങളുടെ കൈത്താങ്ങ്‌ ഈ കുടുംബത്തിന്‌ നിങ്ങള്‍ കൊടുക്കുമോ? റെനിയുടെ മാതാപിതാകളുടെ തീരാ നഷ്ടത്തില്‍ ഒരു കൈത്താങ്ങായി നമുക്കും പ്രവര്‍ത്തിക്കാം. പ്രതീക്ഷകള്‍ നിലക്കാതിരിക്കുവാന്‍, ജീവിതത്തില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ഈ നഷ്ടം ഒരു പാഠം ആയിരിക്കുവാന്‍ നിങ്ങള്‍ അവരെയും കൂട്ടി വരില്ലേ? നാം ഒരുമിച്ച്‌ നില്‍ക്കുന്‌പോള്‍ തുറക്കാത്ത വാതിലുകള്‍ തുറക്കപ്പെടും എന്ന്‌ ഞങ്ങള്‍ക്ക്‌ വിശ്യ്വാസമുണ്ട്‌. 'നീ അനുഗ്രഹിച്ചാലല്ലാതെ നിന്നെ ഞാന്‍ വിടുകയില്ല' എന്ന്‌ പറഞ്ഞ്‌ ദൈവത്തെ പ്പോലും തോല്‍പ്പിച്ച അബ്രഹാമിന്റെ വിശ്വാസവും, 'നായ്‌ കുട്ടികളും യജമാനന്റെ മേശയില്‍ നിന്ന്‌ വീഴുന്ന അപ്പം ഭക്ഷിച്ചും ജീവിക്കുന്നുണ്ടല്ലോ' എന്ന ചോദ്യത്തില്‍ യേശുവിനെ പോലും അംബരപ്പെടുത്തി തന്റെ മകളുടെ രോഗ സൌഖ്യം വാങ്ങിയ കനാന്യ സ്‌ത്രീയുടെ വിശ്വാസവും ഒരുമിച്ച്‌ കാണുന്നത്‌ റെനിയുടെ മാതാ പിതാക്കളിലാണ്‌. അവര്‍ക്ക്‌ കൊടുക്കുന്ന കൈത്താങ്ങ്‌ നിങ്ങള്‍ അമേരിക്കയിലെ ഓരോ മാതപിതാകള്‍ക്കും കൊടുക്കുന്ന പ്രതീക്ഷയും പ്രത്യാശയുമാണ്‌. ഇത്‌ നമ്മുടെ തലമുറയുടെ പ്രശ്‌നമാണ്‌, യഥാ വിധി നിങ്ങള്‍ ഇതിലേക്ക്‌ ചിലവാക്കുന്ന ഓരോ നിമിഷവും കാലം തങ്ക ലിപികളില്‍ എഴുതും. തലമുറയ്‌ക്ക്‌ അഭിമാനവും, തകര്‍ന്നവര്‍ക്ക്‌ ആശ്വാസവുമായി മലയാളി സമൂഹം ഈ വരുന്ന മാര്‍ച്ച്‌ പതിനാലിന്‌ റെനിയുടെ തിരോധാനത്തിന്റെ അനുസ്‌മരണത്തിന്‌ എത്തുകയും അതൊരു വിജയമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. അനുസ്‌മരണത്തിന്‌ പോകുവാന്‍ സാധിച്ചില്ലെങ്കിലും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ റെനിയെയും ആ ദുഃഖത്തില്‍ ആണ്ടിരിക്കുന്ന കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. മനുഷ്യന്‍ തോല്‍ക്കുന്നിടത്ത്‌ ദൈവം പ്രവര്‍ത്തിക്കും എന്ന്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍, ഇവിടെ മനുഷ്യന്റെ രീതിയില്‍ ചെയ്യാവുന്നതെല്ലാം ചെയ്‌തു, പക്ഷെ അധികാരികളുടെ മനസ്സ്‌ മാറ്റുവാന്‍ അവരുടെ ഹൃദയം വേദനിച്ചാല്‍ മാത്രമേ സാധ്യമാകൂ. ഈ കേസിന്റെ യാഥാര്‍ത്യങ്ങള്‍ അറിയുന്ന ഒളിവില്‍ കഴിയുന്ന കൂട്ടുകാര്‍ സത്യം പറയാന്‍ തയ്യരാകനമെങ്കിലും അവരുടെ മനസ്സ്‌ മാറണം. ദൈവത്തിന്റെ അളവറ്റ കൃപ ഇവിടെ നമുക്ക്‌ ആവശ്യമാണ്‌. അതിനാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഈ കുടുംബത്തെ ഓര്‍ക്കുക. റിപ്പോര്‍ട്ട്‌: ചെറിയാന്‍ ജേക്കബ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.