You are Here : Home / USA News

ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ഇടവകയില്‍ യുവജനധ്യാനം

Text Size  

Story Dated: Thursday, March 12, 2015 10:34 hrs UTC

ബിനോയി കിഴക്കനടി

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍, 50 നോമ്പിനോടനുബന്ധിച്ച്‌, മതപഠനവിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള ധ്യാനം മാര്‍ച്ച്‌ 21 ശനിയാഴ്‌ച രാവിലെ 10 മണിമുതല്‍ ഞായറാഴ്‌ച രാത്രി 7 മണിവരെ നടത്തപ്പെടുന്നു. യുവജനങ്ങളും ടീനേജേഴ്‌സുമുള്ള (13 വയസ്സ്‌ മുതല്‍) ഗ്രൂപ്പിനേയും സി. സി. ഡി. കുട്ടികളുടെ (8 മുതല്‍ 12 വയസ്സ്‌ വരെ) ഗ്രൂപ്പിനേയും നയിക്കുന്നത്‌ അമേരിക്കന്‍ സെഹിയോന്‍ യൂത്ത്‌ മിനിസ്‌ടിയിലെ അയിനീഷ്‌ പോളൂം, ജോണ്‍ പോളും സംഘവും ചേര്‍ന്നാണ്‌. രണ്ട്‌ ഗ്രൂപ്പിലുമുള്ള എല്ലാ സി. സി. ഡി. കുട്ടികളും, യൂത്ത്‌ ടീച്ചേഴ്‌സും നിര്‍ബന്ധമായി ധ്യാനത്തില്‍ പക്കെടുക്കണമെന്നും, ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്നും, വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത്‌ അറിയിച്ചു. ശനിയാഴ്‌ച രാവിലെ 10 മണിമുതല്‍ ആരഭിക്കുന്ന ധ്യാനം, രാത്രി 7 മണിവരേയും, ഞായറാഴ്‌ച രാവിലെ 9.45 മുതല്‍ തുടരുന്ന ധ്യാനം രാത്രി 7 മണിക്ക്‌ സമാപിക്കും.

 

ഞായറാഴ്‌ച വൈകുന്നേരം 4 മണിക്കുള്ള ദിവ്യബലി അര്‍പ്പിക്കുന്നത്രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെയും മറ്റ്‌ വൈദികരുടേയും സഹകാര്‍മികത്വത്തിലുമാണ്‌. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടര മുതല്‍ മൂന്നരവരെ, ആദ്യകുര്‍ബാന സ്വീകരണത്തിനൊരുങ്ങുന്ന മൂന്നാം ക്ലാസ്സ്‌ കുട്ടികള്‍ക്ക്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ ക്ലാസ്സ്‌ എടുക്കുന്നതും, നാലുമണിക്ക്‌ അവര്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിക്കുന്നതുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.