You are Here : Home / USA News

ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ഫൊറോന ഉത്‌ഘാടനം മാര്‍ച്ച്‌ 22ന്‌

Text Size  

Story Dated: Thursday, March 12, 2015 10:29 hrs UTC

ബിനോയി കിഴക്കനടി

 

ഷിക്കാഗോ: സെ. തോമസ്‌ സേറോ മലബാര്‍ രൂപതാധ്യക്ഷ്യന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ക്‌നാനായ റീജിയനുവേണ്ടി സ്ഥാപിച്ച 5 ഫൊറോനാപള്ളീകളില്‍ ഒന്നായ ഷിക്കാഗൊ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്ക ഫൊറോനായുടെ ഉത്‌ഘാടനം മാര്‍ച്ച്‌മാസം 22ന്‌ വൈകുന്നേരം നാലുമണിക്ക്‌ ആരാംഭിക്കുന്ന ദിവ്യബലിക്കുശേഷം, അഭിവന്ദ്യ പിതാവ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വഹിക്കും. വിശുദ്ധ കുര്‍ബാനയില്‍ അങ്ങാടിയത്ത്‌ പിതാവിനോടൊപ്പം സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പട്ട്‌, വികാരി ജെനറാള്‍ മോണ്‍. തോമസ്‌ മുളവനാല്‍, മോണ്‍. അഗസ്‌തിന്‍ പാലക്കാപറമ്പില്‍, ചാന്‍സിലര്‍ ഫാ. സെബാസ്റ്റിന്‍ വേത്താനത്ത്‌, ഫിനാന്‍സ്‌ ഓഫീസര്‍ ഫാ. പോള്‍ ചാലിശ്ശേരി, ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്‌, അസ്സി. വികാരി ഫാ. സുനി പടിഞ്ഞാറെക്കര, ഡിട്രോയിട്‌ ക്‌നാനായ വികാരി ഫാ. ഫിലിപ്‌ രാമച്ചാനത്ത്‌, മിനിസ്സോട്ട ക്‌നാനായ മിഷന്‍ ഡിറെക്‌റ്റര്‍ ഫാ. ബിജു പാട്ടശ്ശേരില്‍, ടൊറന്‍ന്റോ ക്‌നാനായ മിഷന്‍ ഡിറെക്‌റ്റര്‍ ഫാ. ജോര്‍ജ്ജ്‌ പാറയില്‍, എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരിക്കും.

 

ഈ തിരുകര്‍മ്മങ്ങളില്‍, ഫൊറോനായില്‍ ഉള്‍കൊള്ളുന്ന ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌, ഷിക്കാഗോ സെ. മേരീസ്‌, ഡിട്രോയിട്‌, മിനിസ്സോട്ടാ, ടൊറന്‍ന്റോ എന്നീ ഇടവകയിലെ / മിഷനുകളിലെ ആളുകളും പങ്കെടുക്കും. തിരുകര്‍മ്മമദ്ധ്യെ ഫൊറോനാ സ്ഥാപിച്ചുകൊണ്ടുള്ള പിതാവിന്റെ കല്‌പന വായിക്കുന്നതും, തിരിവിളക്കുകൊളുത്തി ഫോറോനാ ഉത്‌ഘാടനം ചെയ്യുന്നതുമാണ്‌. ഈ ചടങ്ങുകളിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന്‌ ബഹുമാനപ്പെട്ട വികാരി ഫാ. എബ്രാഹം മുത്തോലത്ത്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.