You are Here : Home / USA News

ഐ.പി.റ്റി.എഫ്‌ കലാമത്സരങ്ങള്‍ക്ക്‌ ഹൂസ്റ്റണില്‍ തിരശീല വീണു, ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ ജേതാക്കള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, March 11, 2015 03:36 hrs UTC

ഹൂസ്റ്റണ്‍ : മാര്‍ച്ച്‌ 7, 8 (ശനി ,ഞായര്‍) ദിവസങ്ങളില്‍ ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടന്ന ഇന്റര്‍ പാരിഷ്‌ ടാലെന്റ്‌റ്‌ ഫെസ്റ്റ്‌ (ഐ.പി.റ്റി.എഫ്‌ 2015) കലാമാമാങ്കത്തിനു തിരശീല വീണു. ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ ഇടവക, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ജേതാക്കളായി. ഗാര്‍ലന്‍ഡ്‌ സെന്റ്‌. തോമസ്‌ , കൊപ്പേല്‍ സെന്റ്‌ അല്‌ഫോന്‌സാ എന്നീ ഇടവകകളാണ്‌ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്‌. ഏഴാം തീയതി ശനിയാഴ്‌ച രാവിലെ വി. കുര്‍ബാനയ്‌ക്ക്‌ ശേഷം, ജഗ്‌ദല്‍പുര്‍ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍. ജോസഫ്‌ കൊല്ലമ്പറമ്പില്‍ ഔപചാരികമായി തിരികൊളുത്തിയതോടെ മല്‍സരങ്ങള്‍ ആരംഭിച്ചു. വിവിധ ഇടവകകളില്‍ നിന്നും വന്ന കലാകാരന്മാരുടെയും കലാകാരികളുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഏവര്‍ക്കും വിസ്‌മയം ജനിപ്പിച്ചു.

 

ഏകദേശം 350 കലാകാരരാണ്‌ വിവിധയിന മത്സരങ്ങളില്‍ പങ്കെടുത്തത്‌. മാര്‍ച്ച്‌ 8 രാത്രി പന്ത്രണ്ടുമണി വരെ മത്സരങ്ങള്‍ നീണ്ടു. ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ കലാകാരന്മാര്‍ അവതരിപ്പിച്ച ഗ്രാന്‍ഡ്‌ഫിനാലെയോടുകൂടിയാണ്‌ ടെക്‌സാസ്‌ ഒക്ലഹോമ റീജനിലെ എട്ടു ഇടവകകള്‍ പങ്കെടുത്ത ഫെസ്റ്റിനു തിരശീല വീണത്‌. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍. ജോയ്‌ ആലപ്പാട്ടിന്റെ സാന്നിധ്യം ഏവര്‍ക്കും ആവേശമായിരുന്നു. ആയിരത്തില്‍പരം കാണികളുടെ സാന്നിധ്യം സദസ്സിനു കൊഴുപ്പേകി. ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ ഫൊറോന വികാരി ഫാ. സഖറിയാസ്‌ തോട്ടുവേലിലില്‍, സഹവികാരി ഫാ. വില്‍സണ്‍ ആന്റണി, പോള്‍ ജോസഫ്‌ , പ്രീതി ജോസഫ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം കൊടുത്തു. കൈക്കാരന്മാരായ ജോയ്‌ ചെഞ്ചേരില്‍ , വര്‍ഗീസ്‌ കല്ലുവെട്ടാംകുഴിയില്‍, സാല്‍വി വിന്‍സന്റ്‌, ജോബി ജോസഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ പാരീഷ്‌ കൌണ്‍സില്‍ അംഗങ്ങള്‍ , മറ്റു വോളണ്ടിയേഴ്‌സ്‌ എന്നിവര്‍ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.

ഗാര്‍ലന്‍ഡ്‌ ഫൊറോന വികാരി ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കല്‍, ഒക്ലഹോമ വികാരി ഫാ. ഫ്രാന്‍സിസ്‌ നമ്പ്യാപറമ്പില്‍, ഫാ. ഡൊമിനിക്ക്‌ പെരുനിലത്ത്‌ എന്നീ വൈദികരും കുട്ടികള്‍ക്ക്‌ മാര്‍ഗ നിര്‍ദേശങ്ങളുമായി പാരീഷ്‌ ഫെസ്റ്റിന്റെ വിജയത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.