You are Here : Home / USA News

ഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പറയെടുപ്പിന് വന്‍ വരവേല്‍പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 09, 2015 10:57 hrs UTC


ഓസ്റ്റിന്‍ . കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണില്‍ (ഡാലസ്) നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്കുളള പറയെടുപ്പ് ടെക്സാസിന്‍െറ തലസ്ഥാനമായ ഓസ്റ്റിനിലും ടെംബിള്‍ ടെക്സാസിലും ഭക്തി സാന്ദ്രമായി നടന്നു. ഡാലസ് ക്ഷേത്രത്തില്‍ നിന്നു കൊളുത്തിയ കെടാ വിളക്ക് ഗുരുവായൂരപ്പന്‍ ഭക്തരുടെ ഭവനങ്ങളിലെ നിലവിളക്കിലേക്ക് പകര്‍ന്നു. ദീപത്തെ സാക്ഷിയാക്കിയാണ് പറയിടല്‍ കര്‍മ്മം നടത്തിയത്. ടെംബിള്‍ ടെക്സാസിലെ ഓംകാര ഗണപതി ക്ഷേത്രത്തിലും ഓസ്റ്റിനിലെ ഹിന്ദു ക്ഷേത്രത്തിലും പറയെടുപ്പു സംഘത്തിന് ഭക്തി നിര്‍ഭരമായ വരവേല്‍പാണ് ലഭിച്ചത്.

മെയ് 20 ന് നടക്കുന്ന പ്രതിഷ്ഠാ കര്‍മ്മത്തോടനുബന്ധിച്ച് ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുകളില്‍ സ്ഥാപിക്കുന്ന താഴിക കുടത്തിനുളളില്‍ അര്‍പ്പിക്കുന്ന നവര നെല്ലിലേക്കുളള  നാരായണ മന്ത്ര ജപവും പറയെടുപ്പിനോടനുബന്ധിച്ചു നടത്തപ്പെട്ടു. ഭക്ത ജനപങ്കാളിത്തത്തിന്‍െറ പ്രതീകമായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ബിംബങ്ങള്‍ക്കു വേണ്ടിയുളള നാണയ സമര്‍പ്പണവും ഈ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ചു.

മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്ന പ്രതിഷ്ഠാ കര്‍മ്മങ്ങളിലേക്ക് എല്ലാ ഭക്ത ജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി കേരള  ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാല പിളള, ട്രസ്റ്റി ചെയര്‍ ഹരി പിളളയും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.