You are Here : Home / USA News

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 09, 2015 10:28 hrs UTC

കേരള നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ അകാല നിര്യാണത്തില്‍ കേരളാ അസോസിയേഷന്‍ ഓഫ്‌ നാഷ്‌വില്‍ പ്രസിഡന്റ്‌ സാം ആന്റോ പുത്തന്‍കളം അനുശോചനം രേഖപ്പെടുത്തി. താന്‍ പ്രവര്‍ത്തിച്ചിരുന്ന രാഷ്‌ട്രീയത്തിന്റേയും, സംഘടനകളുടേയും എക്കാലത്തേയും തിരുത്തല്‍വാദിയായിരുന്ന ജി. കാര്‍ത്തികേയന്‌ താന്‍ പ്രവര്‍ത്തിച്ച മേഖലകള്‍ക്കെല്ലാം ഒരു പുതുദിശാബോധം നല്‍കുവാന്‍ സാധിച്ചിരുന്നു. സംശുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രതീകമായിരുന്ന ജി.കെ. കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ എക്കാലവും സ്‌മരിക്കപ്പെടും. 1993-ല്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന കാലം മുതല്‍ ജി. കാര്‍ത്തികേയനുമായി തനിക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്നതായും സാം ആന്റോ അനുസ്‌മരിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.