You are Here : Home / USA News

സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍ അനുശോചനം രേഖപ്പെടുത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 09, 2015 10:24 hrs UTC

ഷിക്കാഗോ: നിയമസഭാ സ്‌പീക്കറും, മുന്‍ മന്ത്രിയും, കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ എന്നീ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്ന കോണ്‍ഗ്രസ്‌ നേതാവായിരുന്നു ശ്രീ ജി. കാര്‍ത്തികേയന്‍. എം.എല്‍.എ ആയും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ നിയമസഭാ സ്‌പീക്കര്‍ ആയിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞ്‌ മടങ്ങി കേരളത്തിലേക്ക്‌ പോകുമ്പോള്‍ ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ കാര്‍ത്തികേയന്‌ ഓവര്‍ഗീസ്‌ കോണ്‍ഗ്രസ്‌ ഭാരവാഹികളായ വര്‍ഗീസ്‌ പാലമലയില്‍, തോമസ്‌ മാത്യു, പോള്‍ പറമ്പി, സതീശന്‍ നായര്‍, ഫെലിക്‌സ്‌ മുണ്ടപ്ലാക്കല്‍, സന്തോഷ്‌ നായര്‍ എന്നിവര്‍ എയര്‍പോര്‍ട്ടില്‍ എത്തി അദ്ദേഹത്തിന്‌ യാത്രാമംഗളങ്ങള്‍ നേര്‍ന്നിരുന്നു. കാര്‍ത്തികേയന്റെ മരണം കോണ്‍ഗ്രസിന്‌ ഒരു തീരാനഷ്‌ടമാണെന്ന്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, സെക്രട്ടറി തമ്പി മാത്യു, ട്രഷറര്‍ ജെസ്സി റിന്‍സി എന്നിവര്‍ അഭിപ്രായപ്പെടുകയും, പ്രസ്ഥാനത്തിനുവേണ്ടി അഗാധമായ ദുഖം രേഖപ്പെടുത്തുകയും ചെയ്‌തു. വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.