You are Here : Home / USA News

തോമസ് വാതപ്പള്ളില്‍ പി.എം.എഫ് ഓസ്ട്രേലിയന്‍ കോ-ഓര്‍ഡിനേറ്റര്‍

Text Size  

Story Dated: Sunday, March 08, 2015 09:49 hrs UTC

മെല്‍ബോണ്‍: അന്താരാഷ്ട്ര തലത്തിലുള്ള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്)ന്റെ ഓസ്ട്രേലിയന്‍ കോ-ഓര്‍ഡിനേറ്ററായി തോമസ് വാതപ്പള്ളിലിനെ തിരഞ്ഞെടുത്തതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. രാഷ്ട്രിയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ ഓസ്ട്രേലിയയില്‍ അറിയപ്പെടുന്ന തോമസ് വാതപ്പള്ളില്‍ നല്ലൊരു സംഘാടകനും, വാഗ്മിയുമാണ്. ദീര്‍ഘകാലമായി മെല്‍ബോണ്‍ നിവാസിയായ അദ്ദേഹം ജെ.ആര്‍.ടി ഏഷ്യന്‍ ഗ്രോസറീസ് ആന്‍ഡ് ഇന്‍ഡ്യന്‍ ടേക്കെവേ എന്ന ബിസിനസ് നടത്തുന്നു. കൂടാതെ മലയാളി അസോസിയേഷന്‍ വിക്ടോറിയ, മെല്‍ബോണ്‍ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എ.സി.എന്‍ ഏഷ്യാ പസഫിക് ഐ.ബി.ഒ, മെല്‍ബോണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി മുന്‍ ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തന പാടവം തെളിയിച്ചിട്ടുണ്ട്. കേരളത്തില്‍ അയര്‍ക്കുന്നം കൊങ്ങാണ്ടൂരാണ് സ്വദേശം.

 

എല്‍സി തോമസ് വാതപ്പള്ളില്‍ ഭാര്യയും ട്രെസ്‌ലി ആന്‍ തോമസ്, ടെറീന്‍ എലിസബേത്ത് തോമസ്, ടീന്‍ മോണിക്ക തോമസ്, ടെറോണ്‍ ടോം തോമസ് എന്നിവര്‍ മക്കളുമാണ്. തന്നില്‍ ഏല്പിച്ചിരിക്കുന്ന കര്‍ത്തവ്യം അതിന്റെ പൂര്‍ണ ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും, ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളി കുടുംബസംഗമത്തിലേക്ക് ഓസ്ട്രേലിയയില്‍ നിന്ന് കഴിവതും ആളുകളെ പങ്കെടുപ്പിക്കുമെന്നും ശ്രീ. വാതപ്പള്ളില്‍ പറഞ്ഞു. കൂടാതെ അടുത്ത രണ്ടുദിവസത്തിനകം ഓസ്ട്രേലിയന്‍ യൂണിറ്റിന്റെ തിരഞ്ഞെടുപ്പു നടക്കുന്നതായിരിക്കുമെന്നും ആദ്ദേഹം അറിയിച്ചു.

 

പൊതുസമ്മതനും, സംഘടനാ പ്രവര്‍ത്തങ്ങളില്‍ മികവു തെളിയിച്ചവനുമായ തോമസ് വാതപ്പള്ളിലിനെ ആ സ്ഥാനത്തേക്ക് ലഭിച്ചത് സംഘടനയുടെ ഓസ്ട്രേലിയന്‍ യൂണിറ്റിന് പുനര്‍ജീവന്‍ നല്‍കുമെന്ന് ഗ്ലോബല്‍ കോ‌-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍ എന്നിവര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.