You are Here : Home / USA News

മാര്‍ച്ച് 8 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുമ്പോട്ട്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 07, 2015 11:07 hrs UTC


                        
ഡാലസ് . അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 8 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവയ്ക്കും. വസന്തകാലം ആരംഭിച്ച് മാര്‍ച്ച് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പകലിന്‍െറ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ വര്‍ധിക്കുന്ന സമയ മാറ്റം നിലവില്‍ വരുന്നത്. 2014 നവംബര്‍ 2 നായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചു വച്ചിരുന്നത്. ഒന്നാം ലോക മഹായുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ സമയമാറ്റം ഔദ്യോഗികമായി അംഗീകരിച്ചു. അമേരിക്കന്‍ ഗവണ്‍മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

സ്പിറിങ്ങ് (Sണ്മത്സദ്ധnദ്ദ) സീസണ്‍ ആരംഭിക്കുന്നതോടെ സൂര്യ പ്രകാശം ധാരാളമായി ലഭിക്കുമെന്നതിനാല്‍ പകലിന്‍െറ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിനും മിച്ചമായി ലഭിക്കുന്ന വൈദ്യുതി യുദ്ധ മേഖലകളില്‍ ഉപയുക്തമാക്കുകയും ചെയ്യാം എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗവണ്‍മെന്റ്  ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്.

സ്പിറിങ്ങ് ഫോര്‍വേര്‍ഡ് (Sണ്മത്സദ്ധnദ്ദ ഞ്ചഗ്നത്സന്ദന്റത്സ)  ഫോള്‍ ബാക്ക്  (ഞ്ചന്റll ങ്ങന്റ്യk)എന്ന ചുരുക്കപ്പേരിലാണ് സമയമാറ്റം അമേരിക്കയില്‍ അറിയപ്പെടുന്നത്.

അരിസോണ, ഹവായ്, പുര്‍ട്ടറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സമയമാറ്റം ബാധകമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.