You are Here : Home / USA News

വേള്‍ഡ് ഡെ ഓഫ് പ്രെയര്‍ ഡാലസില്‍ മാര്‍ച്ച് 7 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 07, 2015 11:03 hrs UTC

                       
കരോള്‍ട്ടണ്‍ . ഡാലസ് ഫോര്‍ട്ട്വര്‍ത്ത് എക്യുമെനിക്കല്‍ ചര്‍ച്ചുകളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 7 ന് വേള്‍ഡ് ഡെ പ്രെയര്‍ സംഘടിപ്പിക്കുന്നു.

എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യ വെളളിയാഴ്ച ആഗോള വ്യാപകമായി സ്ത്രീകള്‍ ഒത്തു ചേര്‍ന്ന് പ്രാര്‍ഥനയിലൂടെയും സേവനത്തിലൂടേയും പരസ്പര സൌഹൃദം പുതുക്കുന്നതിനായി വേര്‍തിരിക്കപ്പെട്ട ദിവസമാണ് വേള്‍ഡ് ഡെ പ്രെയറായി ആചരിക്കുന്നത്. വേള്‍ഡ് ഡെ പ്രെയര്‍ കൊണ്ട് ലക്ഷ്യമിടുന്നത് പ്രാര്‍ഥയനും പ്രാര്‍ഥനാ പൂര്‍വ്വം നടത്തുന്ന പ്രവര്‍ത്തികളുമാണ്.

മാര്‍ച്ച് 7 ന് രാവിലെ 9 മുതല്‍ 1 മണി വരെ കരോള്‍ട്ടണ്‍ ഓള്‍ഡ് ഡന്റണിലുളള സെന്റ് മേരീസ് യാക്കോബൈറ്റ് ചര്‍ച്ചിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ നടക്കുന്നത്.

’ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്തത് എന്തെല്ലാമാണെന്ന് നിങ്ങള്‍ക്കറിയാമോ ’’ .ഗ്ന ത്നഗ്നഗ്മ ന്നnഗ്നന്ദ ണ്ട ല്‍hന്റന്ധ ണ്ട ഗ്ന്രnനPadma_chandrakkala ന്ധഗ്ന ത്നഗ്നഗ്മ എന്ന വിഷയത്തെ ആസ്പദമാക്കി എലിസബത്ത് ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും.

ബഹാമസ് നാഷണല്‍ കമ്മിറ്റി ഓഫ് വുമന്‍ തയ്യാറാക്കിയിട്ടുളള പ്രത്യേക ആരാധനകളും ഉണ്ടായിരിക്കും.

എല്ലാ സ്ത്രീകളും ഈ പ്രാര്‍ഥനയില്‍ വന്ന് സംബന്ധിക്കണമെന്ന് കോര്‍ഡിനേറ്റര്‍ ബെറ്റ്സി തോട്ടക്കാട്ട് അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.