You are Here : Home / USA News

സണ്ണിവെയ്ല്‍ ഹിന്ദു ക്ഷേത്രത്തില്‍ ഹോളി ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 07, 2015 10:55 hrs UTC


സണ്ണിവെയ്ല്‍(കലിഫോര്‍ണിയ) . വസന്തകാലത്തിന്‍െറ ആഗമനം വിളിച്ചോതുന്നതിനു മുന്നോടിയായി സണ്ണി വെയ്ല്‍ ഹിന്ദു ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ ഒത്തു ചേര്‍ന്ന് ഹോളി ആഘോഷിച്ചു. പരമ്പരാഗതമായി കൊണ്ടാടുന്ന ഹോളി ആഘോഷങ്ങളുടെ തനിമ നഷ്ടപ്പെടുത്താതെ നൃത്തം ചെയ്തു. ഗാനങ്ങള്‍ ആലപിച്ചും വര്‍ണ്ണങ്ങള്‍ വാരി വിതറിയും നടത്തിയ ഹോളി ആഘോഷം അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന യുവ തലമുറയ്ക്ക് നവ്യാനുഭവമായി.

കാലാവസ്ഥ അത്രയും അനുകൂലമല്ലാതിരുന്നിട്ടും ഹോളി ആഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്നവര്‍ക്കായി ആസ്വാദ്യകരമായ കലാപരിപാടികളാണ് സംഘാടകര്‍ ഒരുക്കിയത്.

പരസ്പര ബന്ധങ്ങള്‍ പുതുക്കുന്നതിനും, കുടുംബാംഗങ്ങളെയും സമൂഹത്തേയും ഒരേ വേദിയില്‍ കൊണ്ടുവരുന്നതിനും ഹോളി ആഘോഷങ്ങള്‍ക്കു കഴിഞ്ഞതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു.

സണ്ണി വെയ്ല്‍ ടെംബിള്‍ ആന്റ് കമ്മ്യൂണിറ്റി സെന്റര്‍ കോ. ഫൌണ്ടര്‍ രാജ് ബാനറ്റിന്‍െറ നേതൃത്വത്തില്‍ 25 അംഗ കമ്മിറ്റിയാണ് ഹോളി ആഘോഷങ്ങള്‍ വിജയകരമായി നടത്തുന്നതിന് നേതൃത്വം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.