You are Here : Home / USA News

ജിമ്മി ജോര്‍ജജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് രണ്ടാം ഘട്ടം ഉദ്ഘാടനം

Text Size  

Story Dated: Friday, March 06, 2015 12:08 hrs UTC


ന്യൂജഴ്സി. ഇന്ത്യയിലെ വോളിബോള്‍ താരം അനശ്വരനായ ജിമ്മി ജോര്‍ജിന്റെ ഓര്‍മക്കായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വോളിബോള്‍ ടൂര്‍ണമെന്റ് ന്യൂജഴ്സി ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്സെര്‍സിന്റെ ആഭിമുഖ്യത്തില്‍ 2015 മെയ് 23,24 തീയതികളില്‍ ന്യൂജഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.

അതിന്റെ ഭാഗമായുള്ള ടൂര്‍ണമെന്റ് കമ്മിറ്റിയുടെ   ഉദ്ഘാടനം ഫൊകാന ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍   പോള്‍ കറുകപ്പള്ളില്‍  നിര്‍വഹിച്ചു, മാധവന്‍ നായര്‍, ജോയ് ചാക്കപ്പന്‍, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജിബി തോമസ്,  ടൂര്‍ണമെന്റ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ജേസണ്‍ കുര്യാക്കോസ്, ദാസ് കണ്ണംപള്ളില്‍, ദേവസ്സി പലാട്ടി, എല്‍ദൊ പോള്‍ , ഫ്രാന്‍സിസ് കാരക്കാട്ട്, സജിമോന്‍ ആന്റണി  തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

എല്ലാ മലയാളി സുഹൃത്തുക്കളും   ടുര്‍ണമെന്റില്‍ പങ്കെടുത്ത്  ഇതൊരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന്  ടൂര്‍ണമെന്റ് കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍  അഭ്യര്‍ഥിച്ചു.


വെബ്സൈററ് സന്ദര്‍ശിക്കുക : ന്ദന്ദന്ദ.ദ്ദന്റത്സനPadma_chandrakkala്രnന്ഥന്ധന്റന്ധനPadma_chandrakkalaന്ഥദ്ധറ്റനPadma_chandrakkalaത്സന്ഥ.്യഗ്നണ്ഡ

കൂടുതല്‍ വിവരങ്ങള്‍ക്ക് - ജിബി തോമസ് -914-573-1616,ജേംസണ്‍ കുര്യാക്കോസ് -201-600-5454,  മാത്യു സ്കറിയ  -551-580-5872,  ടി എസ് ചാക്കോ -201-887-0750.

വാര്‍ത്ത. ഇടിക്കുള ജോസഫ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.