You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ മലങ്കര കത്തോലിക്കാ ദേവാലയ കൂദാശ മാര്‍ച്ച്‌ ഏഴിന്‌

Text Size  

Story Dated: Thursday, March 05, 2015 12:45 hrs UTC

ഡോ. ജോര്‍ജ്‌ കാക്കനാട്ട്‌

ഹൂസ്റ്റണ്‍: മലങ്കര കത്തോലിക്കാ ഇടവകാംഗങ്ങളുടെ ചിരകാലാഭിലാഷമായി വിശുദ്ധ പത്രോസ്‌ ശ്ലീഹായുടെ നാമധേയത്തില്‍ പുതുതായി നിര്‍മ്മിച്ച ദേവാലയത്തിന്റെ കൂദാശയും പ്രഥമ ബലിയര്‍പ്പണവും മാര്‍ച്ച്‌ ഏഴ്‌, എട്ട്‌ തീയതികളില്‍ പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കും. മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന്റെ അധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി വിശ്വാസ സമൂഹത്തെ സാക്ഷിനിര്‍ത്തി കൂദാശ കര്‍മ്മങ്ങള്‍ക്ക്‌ മുഖ്യ കാര്‍മികത്വം വഹിക്കും. ഗാവല്‍സ്റ്റണ്‍-ഹൂസ്റ്റണ്‍ അതിരൂപതാക്ഷന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ ദാനിയേല്‍ ദിനാര്‍ഡോ, ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌, ഗാല്‍വസ്റ്റണ്‍-ഹൂസ്റ്റണ്‍ അതിരൂപത സഹായ മെത്രാന്‍ ജോര്‍ജ്‌ എ.ഷെല്‍ട്‌സ്‌ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

 

സഹോദരസഭകളിലെ വൈദികരോടൊപ്പം മലങ്കര എക്‌സാര്‍ക്കേറ്റിലെ എല്ലാ വൈദികരും ഈ മഹനീയ ചടങ്ങില്‍ സന്നിഹിതരാവും. മാര്‍ച്ച്‌ ഏഴ്‌, രാവിലെ 9 ന്‌ ദേവാലയത്തില്‍ വിശിഷ്‌ട അതിഥികളെ സ്വീകരിച്ച ശേഷം 9.30 ന്‌ കൂദാശ ചടങ്ങുകള്‍ ആരംഭിക്കും. സ്റ്റാഫോര്‍ഡ്‌ സിറ്റി മേയര്‍ ലെനാര്‍ഡ്‌ സ്‌കാര്‍സെല, കൗണ്‍സില്‍മാന്‍ കെന്‍ മാത്യു തുടങ്ങിയവരും തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. മാര്‍ച്ച്‌ എട്ടാം തീയതി രാവിലെ 9.30-ന്‌ പ്രഭാത നമസ്‌കാരം, തുടര്‍ന്ന്‌ പൊന്തിഫിക്കല്‍ കുര്‍ബാന, ആദ്യകുര്‍ബാന സ്വീകരണം, സ്‌നേഹവിരുന്ന്‌ തുടങ്ങിയവ ഉണ്ടായിരിക്കും. ദേവാലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം 2012 നവംബര്‍ 27 നാണ്‌ അഭി. തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത, മുന്‍ വികാരി ഫാ. ജോബ്‌ കല്ലുവിളയില്‍, ഇടവക ജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നരിര്‍വഹിച്ചത്‌. വികാരി ഫാ. ജോണ്‍ എസ്‌. പുത്തന്‍വിളയ്‌ക്കൊപ്പം ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ (ജന. കണ്‍വീനര്‍),റെജി മാത്യു(കണ്‍സ്‌ട്രക്ഷന്‍ സെക്രട്ടറി), ജോസ്‌ കെ.ജോണ്‍ (കണ്‍സ്‌ട്രക്ഷന്‍ ട്രഷറര്‍), ഷാജി കല്ലൂര്‍ (സെക്രട്ടറി), ജോര്‍ജ്‌ സാമുവല്‍ (ട്രസ്റ്റി) എന്നിവരടങ്ങുന്ന കമ്മറ്റിയാണ്‌ പുതിയ ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.