You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ പെസഹാ നോമ്പുകാല ധ്യാനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, March 04, 2015 12:58 hrs UTC

                       
ഹൂസ്റ്റണ്‍.  കെയ്റോസ്  ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബ നവീകരണ ഇടവക ധ്യാനം ഹൂസ്റ്റണ്‍  സെന്റ് മേരീസ് ക്നാനായ കാത്തലിക്  ദേവാലയത്തില്‍  മാര്‍ച്ച് 5 , 6 , 7 , 8 (വ്യാഴം - ഞായര്‍)  തീയതികളില്‍ നടക്കും.

കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്‍കിയാണ്  പെസഹാ നോമ്പുകാല ധ്യാനം. പ്രശസ്ത  ധ്യാന ഗുരുവും  അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ  ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം, പ്രശസ്ത ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ഗായകനും  കീബോര്‍ഡ് പ്ളെയറുമാമായ  ബ്ര. വി.ഡി. രാജു എന്നിവരാണ് കെയ്റോസ്  ടീമില്‍   ആത്മീയ വര്‍ഷമൊരുക്കുന്നത്.

ഫാ. കുര്യന്‍ കാരിക്കല്‍,  ബ്രദര്‍ റെജി കൊട്ടാരം വചന ശുശ്രൂഷയ്ക്കും ആത്മീയ കൌണ്‍സിലിങ്ങിനും നേതൃത്വം നല്‍കും. 800ല്‍ അധികം ക്രിസ്തീയ ഗാനങ്ങള്‍ക്ക് ഈണം നല്‍കി  അനേകരെ ദൈവത്തിലേക്കടുപ്പിച്ച പ്രശസ്തനായ  പീറ്റര്‍ ചേരാനല്ലൂരാണ്  മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നത്.  ദൈവാത്മാവിനാല്‍ പ്രേരിതനായി സ്തുതി ആരാധനയ്ക്ക് ഒരു പുതിയ തുടക്കം കുറിച്ച വ്യക്തിയാണ് ബ്ര. റജി കൊട്ടാരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.