You are Here : Home / USA News

സാഹിത്യവേദി മാര്‍ച്ച്‌ ആറിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 03, 2015 11:31 hrs UTC

ഷിക്കാഗോ: 2015-ലെ ആദ്യ സാഹിത്യവേദിയായ 185-മത്‌ സാഹിത്യവേദി മാര്‍ച്ച്‌ ആറാം തീയതി വൈകുന്നേരം 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ (2200 S. Elmhurst, MT, Prospect, IL) വെച്ച്‌ കൂടുന്നതാണ്‌. `വയലാര്‍ രാമവര്‍മ്മയുടെ അനശ്വര കവിതാ ഗാനങ്ങള്‍' എന്ന പ്രബന്ധം സാഹിത്യകാരനും, തിരകഥാകൃത്തും ഇന്ത്യാ പ്രസ്‌ക്ലബ്‌ ഓഫ്‌ അമേരിക്കയുടെ കമ്മിറ്റി അംഗവും, സഹിത്യവേദിയുടെ സജീവ അംഗവുമായ അനിലാല്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നതാണ്‌.

 

ജനകീയ കവിയും ഗാനരചയിതാവുമായിരുന്ന വയലാര്‍ രാമവര്‍മ്മ അനുസ്‌മരണത്തോടെയാണ്‌ സാഹിത്യവേദിയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്‌. കവിത ആത്മനിഷ്‌ഠമാണെങ്കിലും ജീവിത പരിസരങ്ങളോട്‌ രാഷ്‌ട്രീയവും മതവും ചെലുത്തുന്ന സ്വാധീനം, ഇടപെടലുകള്‍, സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍, നല്ല ഒരു നാളയെക്കുറിച്ചുള്ള കാല്‌പനിക സ്വപ്‌നങ്ങള്‍, ചരിത്രം, പുരാണം എന്നിങ്ങനെ വയലാര്‍ കവിതയ്‌ക്ക്‌ വിഷയമാകാത്തതൊന്നുമില്ലായിരുന്നു. അതുതന്നെയാണ്‌ അദ്ദേഹത്തെ മറ്റ്‌ കവികളില്‍ നിന്ന്‌ വേറിട്ട തലത്തിലേക്ക്‌ ഉയര്‍ത്തുന്നതും. ഈ സാഹിത്യവേദിയില്‍ പങ്കെടുത്ത്‌ വയലാര്‍ രാമവര്‍മ്മയുടെ അനശ്വര കവിതാ ഗാനങ്ങള്‍ കേട്ട്‌, ഓര്‍മ്മ പുതുക്കി, പാടി ആസ്വദിച്ച്‌, ഒരു കവിതാ സായാഹ്നമാക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും സാഹിത്യവേദിയിലേക്ക്‌ സാദരം സ്വാഗതം ചെയ്‌തുകൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ഡോ. റോയ്‌ പി. തോമസ്‌ (630 986 0819), ജോണ്‍ സി. ഇലക്കാട്ട്‌ (773 282 4955).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.