You are Here : Home / USA News

ലിബിയ കൂട്ടക്കൊല: പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവുമായി ന്യൂയോര്‍ക്ക്‌ െ്രെകസ്‌തവ സമൂഹം

Text Size  

Story Dated: Monday, March 02, 2015 05:19 hrs UTC

ബിജു ചെറിയാന്‍

ന്യൂയോര്‍ക്ക്‌: ലിബിയയില്‍ ഐഎസ്‌ കൊടുംഭീകരര്‍ അതിക്രൂരമായി തലയറുത്ത്‌ കൊലപ്പെടുത്തിയ ഇരുപത്തിയൊന്ന്‌്‌ കോപ്‌റ്റിക്ക്‌ ക്രിസ്‌ത്യന്‍ യുവാക്കളുടെ സ്‌മരണയ്‌ക്ക്‌ മുമ്പില്‍ ആദരാജ്ഞലിയര്‍പ്പിക്കുവാനും ഐക്യദാര്‍ഡ്യ പ്രഖ്യാപിക്കുവാനുമായി സ്റ്റാറ്റന്‍ ഐലന്റിലെ അൃരവമിഴലഹ ങശരവമലഹ മിറ ട േങലിമ ഇീുശേര ഛൃവേീറീഃ ഇവൗൃരവല്‍ കൂടിയ സമ്മേളനം ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ സഭകളുടെ മേലദ്ധ്യഷന്മാരുടെയും വൈദീക ശ്രേഷ്‌ഠരുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥനാ സാന്ദ്രമായി. കത്തോലിക്ക സഭാ, ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌, സിറിയന്‍ ഓര്‍ത്തഡോക്‌സ്‌, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്‌, അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ തുടങ്ങിയ സഭാ വിഭാഗങ്ങളിലെ മെത്രാപ്പോലീത്തമാരോടും വൈദീകരോടുമൊപ്പം പ്രാദേശീക സംസ്ഥാനതല രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരിക നായകന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.

 

കത്തോലിക്ക സഭ ന്യൂയോര്‍ക്ക്‌ ആര്‍ച്ച്‌ ഡയോസിസ്‌ അധിപന്‍ കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ തന്റെ പ്രസംഗത്തില്‍ കോപ്‌റ്റിക്ക്‌ ഓര്‍ത്തഡോക്‌സ്‌ സഭയോട്‌ ഐക്യദാര്‍ഢ്യ പ്രഖ്യാപിക്കുകയും മധ്യ പൂര്‍വ്വേഷ്യന്‍ മേഖലകളില്‍ െ്രെകസ്‌തവര്‍ക്കെതിരെ നടന്നു വരുന്ന ക്രൂരതയ്‌ക്കെതിരെ ലോക െ്രെകസ്‌തവ സമൂഹം ഒന്നടങ്കം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. സമ്മേളനത്തില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ പ്രതിനിധികളായി പങ്കെടുത്ത അമേരിക്ക, കാനഡ, യൂറോപ്പ്‌ ക്‌നാനായ ആര്‍ച്ച ഡയോസിസ്‌ അധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഭദ്രാസനാധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസിനെ പ്രതിനിധീകരിച്ച്‌ റവ. ഫാ. ജോസഫ്‌ വര്‍ഗീസ്‌ (വികാരി) സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ബര്‍ഗന്‍ എന്നിവരുടെ സാന്നിധ്യവും സന്ദേശവും ശ്രദ്ധേയമായി. െ്രെകസ്‌തവ വിശ്വാസത്തിനും സഭയ്‌ക്കുമായി കൊല്ലപ്പെടുന്നവര്‍ രക്ത സാക്ഷികളാണെന്നും കഴുത്തറുക്കപ്പെടുന്ന നിമിഷം വരെ തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ചവരായി വീഡിയോ ദൃശ്യങ്ങളിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ഇരുപത്തിയൊന്ന്‌ കോപ്‌റ്റിക്ക്‌ യുവാക്കളുടെ മാതൃക വിശ്വാസത്തെ മുറുകെപ്പിടിക്കുവാനുളള മുഖാന്തിരമായി തീരട്ടെയെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ സില്‍വാനിയോസ്‌ പ്രസ്‌താവിച്ചു. വിവിധ െ്രെകസ്‌തവ സമൂഹം കൂടുതല്‍ കൂടുതല്‍ അടുക്കുവാന്‍ കൂട്ടക്കുരുതി വഴിതെളിച്ചു, സഹോദരങ്ങളുടെ വേര്‍പാടില്‍ ദുഃഖിക്കുകയല്ല മറിച്ച്‌ ക്രൂശില്‍ തൂക്കപ്പെടുവനായ ക്രിസ്‌തുവിന്റെ നാമത്തില്‍ പ്രത്യാശയുളളവരായി തീര്‍ന്ന്‌ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുവാന്‍ നമുക്ക്‌ കഴിയണമെന്ന്‌ റവ. ഫാ. ജോസഫ്‌ വര്‍ഗീസ്‌ ഉദ്‌ബോധിപ്പിച്ചു. സമീപ കാലത്ത്‌ വര്‍ദ്ധിച്ചു വരുന്ന കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കുവാനും നടപടികള്‍ സ്വീകരിക്കാനും മടിക്കുന്ന പാശ്ചാത്യ ശക്തികള്‍ക്കെതിരെ വെരി റവ. ജോണ്‍ ക്വോറി (ഈസ്‌റ്റേണ്‍ ആര്‍ച്ച്‌ ഡയോസിസ്‌ പാത്രിയര്‍ക്കാ പ്രതിനിധി) ശബ്ദമുയര്‍ത്തി. ആര്‍ച്ച്‌ ബിഷപ്പ്‌ ആബ്ലനാ സെക്കരിയാസ്‌ (എതോപ്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), ബിഷപ്പ്‌ ടിക്കോണ്‍ (അമേരിക്കന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌) ബിഷപ്പ്‌ സെവസ്റ്റിയാനോസ്‌ സീല (ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌) ബിഷപ്പ്‌ വില്ല്യം മര്‍ഫി (കാത്തലിക്ക്‌ ചര്‍ച്ച്‌ ലോംഗ്‌ ഐലന്റ്‌) വെരി. റവ. സൈമണ്‍ ഒഡബാഷ്യന്‍, വെരി. റവ. മാമിഗോണ്‍ കെലിഡ്‌ജാണ്‍, ആര്‍ച്ച്‌ ബിഷപ്പ്‌ ബജാജ്‌ ബര്‍സിമായന്റെ പ്രതിനിധി റവ. ഫാ. ഏബ്രഹാം മല്‍ക്കിസിയാന്‍ (അര്‍മ്മേനിയന്‍ സഭ) തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. എറിട്രിയന്‍ ഓര്‍ത്തഡോക്‌സ്‌ അമേരിക്കന്‍ ഭദ്രാസനം, നോര്‍ത്ത്‌ ഈസ്റ്റ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഭദ്രാസന മെത്രാപ്പോലീത്ത, സഖറിയാ മോര്‍ നിക്കളാവോസ്‌ തിരുമേനി എന്നിവരുടെ അനുശോചന സന്ദേശം ചടങ്ങില്‍ വായിക്കുകയുണ്ടായി. ഫെബ്രുവരി 19ാം തിയതി വൈകുന്നേരം 7 മണിക്ക്‌ സ്റ്റാറ്റന്‍ ഐലന്റിലെ കോപ്‌റ്റിക്ക്‌ ദേവാലയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോപ്‌റ്റിക്ക്‌ ക്രമം അനുസരിച്ചിളള അനുസ്‌മരണ ശുശ്രൂഷ നടന്നു. സമൂഹത്തിന്റെ നാനാ തുറയില്‍പ്പെട്ട നിരവധിയാളുകള്‍ പ്രാര്‍ഥനയോടു നിറകണ്ണുകളോടുകൂടി ശുശ്രൂഷകളിലും സമ്മേളനത്തിലും പങ്കു ചേര്‍ന്നു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.