You are Here : Home / USA News

നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മര്‍ത്തോമ ഭദ്രാസന ദിനാചരണം മാര്‍ച്ച് 1 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 27, 2015 11:58 hrs UTC


ന്യൂയോര്‍ക്ക് . നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മര്‍ത്തോമ ഭദ്രാസനം മാര്‍ച്ച് 1 ന് ഭദ്രാസന ദിനമായി ആചരിക്കുന്നു. ഭദ്രാസനത്തിന്‍െറ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സഭാ ജനങ്ങളെ ബോധവല്‍ക്കരിക്കുക, ഭദ്രാസനത്തിന്‍െറ പൊതു പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും പണം കണ്ടെത്തുക തുടങ്ങിയവയാണ് ഭദ്രാസന ദിനാചരണം കൊണ്ടു ലക്ഷ്യമിടുന്നത്. ഭദ്രാസനത്തില്‍ സേവനം അനുഷ്ഠിക്കുന്ന പട്ടക്കാര്‍ 'പുള്‍പിറ്റ് പെയ്ജ് നടത്തി വ്യത്യസ്ത ഇടവകകളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കും. ഭദ്രാസനം തയ്യാറാക്കിയ പ്രത്യേക പ്രാര്‍ഥനകളും  ധ്യാന ചിന്തകളുമാണ് ഭദ്രാസന ഞായറാഴ്ച ഇടവകളില്‍ ഉപയോഗിക്കുക. ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ക്ക് സഭാ ജനങ്ങള്‍ ഉദാരമായി നല്കുന്ന സംഭാവനകള്‍ നിശ്ചിത സമയത്തിനുളളില്‍ ഭദ്രാസന ഓഫീസിലേക്ക് അയച്ചു കൊടുക്കണമെന്നും ഭദ്രാസനത്തില്‍ നിന്നുളള അറിയിപ്പില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.