You are Here : Home / USA News

കണക്‌ടിക്കട്ടില്‍ നോമ്പുകാല നവീകരണ ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 27, 2015 11:46 hrs UTC

കണക്‌ടിക്കട്ട്‌: അമേരിക്കയില്‍ കഴിഞ്ഞ 14 വര്‍ഷമായി മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും പതിനായിരക്കണക്കിന്‌ ദൈവജനത്തെ ആത്മീയകൃപയുടെ വഴിയിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ കണകടിക്കട്ടിലുള്ള ഔവര്‍ ലേഡി ഓഫ്‌ അസംപ്‌ഷന്‍ സീറോ മലബാര്‍ കാത്തലിക്‌ മിഷനില്‍ മാര്‍ച്ച്‌ മാസം 14, 15 തീയതികളില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നടത്തുന്നു. പരിശുദ്ധ പിതാവ്‌ പോപ്പ്‌ ഫ്രാന്‍സീസ്‌ ആഗോള കത്തോലിക്കാ സഭയില്‍ കുടുംബവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുടുംബ ബന്ധങ്ങളുടെ നവീകരണത്തേയും വിശുദ്ധീകരണത്തേയും ലക്ഷ്യംവെച്ച്‌ നടത്തപ്പെടുന്ന ഈ നോമ്പുകാല ധ്യാനത്തിലൂടെ വിശ്വാസത്തില്‍ ഉറച്ച ക്രൈസ്‌തവ ജീവിതം പടുത്തുയര്‍ത്തുവാനും, കുടുംബ ജീവിതത്തെക്കുറിച്ചുള്ള ദൈവീക സത്യങ്ങള്‍ ഉള്‍ക്കൊള്ളാനും, പരസ്‌പരം വിശുദ്ധീകരിക്കപ്പെടുന്ന സഹനത്തിന്റെ രക്ഷാകര ദൗത്യം മനസിലാക്കുന്നതിനും, തിരുസഭയോട്‌ ചേര്‍ന്നുനിന്നുകൊണ്ട്‌ ഗാര്‍ഹികമായ കുടുംബങ്ങള്‍ കൂദാശകളിലൂടെയുള്ള ദൈവീക സാന്നിധ്യം തിരിച്ചറിഞ്ഞ്‌ കുടുംബജീവിതത്തെ സ്വര്‍ഗ്ഗീയ അനുഭവമാക്കി മാറ്റപ്പെടുവാനും ഉതകുന്ന ഈ നവീകരണ ധ്യാനം അനുഗ്രഹീത വചന പ്രഘോഷകരായ റവ.ഫാ. റ്റോം തോമസ്‌ എം.എസ്‌.എഫ്‌.എസ്‌, ബ്രദര്‍ പി.ഡി. ഡൊമിനിക്‌ (ചെയര്‍മാന്‍, മരിയന്‍ ടിവി), ബ്ര. മാത്യു ഡൊമിനിക്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

 

രണ്ട്‌ ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം മാര്‍ച്ച്‌ 14-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 6 മണി വരേയും, 15-ന്‌ ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 5 മണി വരേയുമാണ്‌. ധ്യാനം നടക്കുന്ന സ്ഥലം: Our Lady of Star of the sea Church, 1200 Shippan Ave, Stamford, CT 06902. കര്‍ത്താവിന്റെ പീഡാസഹനത്തെക്കുറിച്ച്‌ ധ്യാനിക്കുന്ന ഈ പുണ്യപ്പെട്ട വലിയനോമ്പവസരത്തില്‍ ദൈവ വചനത്താല്‍ പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക്‌ വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക്‌ കടന്നുവരുവാനും സഭാ വ്യത്യാസമെന്യേ മിഷന്‍ ഡയറക്‌ടര്‍ ഫാ. ജയിംസ്‌ വട്ടക്കുന്നേല്‍ വി.സി. ഈശോയുടെ നാമത്തില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ധ്യാനദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തി പ്രാര്‍ത്ഥനയും, ആന്തരിക സൗഖ്യപ്രാര്‍ത്ഥനയും, പരിശുദ്ധാത്മാഭിഷേക പ്രാര്‍ത്ഥനയും, കുടുംബ നവീകരണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജയിംസ്‌ വട്ടക്കുന്നേല്‍ (ഡയറക്‌ടര്‍) 203 451 0017, വില്‍സണ്‍ പൊട്ടയ്‌ക്കല്‍ (നോര്‍വാക്ക്‌ കോര്‍ഡിനേറ്റര്‍) 203 216 4859, ബിജു വര്‍ക്കി (914 565 6325), സിറിയക്‌ കോട്ടൂര്‍ (സ്റ്റാംഫോര്‍ഡ്‌ കോര്‍ഡിനേറ്റര്‍) 210 317 0900, ബോബി ജോര്‍ജ്‌ (516 244 8910), സന്‍ജു ആന്റണി (ഫെയര്‍ഫീല്‍ഡ്‌ കോര്‍ഡിനേറ്റര്‍) 203 274 2702, ജോജി ജോസഫ്‌ (203 455 4682, റോയി സെബാസ്റ്റ്യന്‍ (ഡാന്‍ബറി കോര്‍ഡിനേറ്റര്‍) 203 770 0249, ജോബിന്‍ ജോര്‍ജ്‌ (203 482 1821).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.