You are Here : Home / USA News

പ്രവീണ്‍ വര്‍ഗ്ഗീസിന്റെ മരണം- കേസെടുക്കാത്തതില്‍ കുടുംബാംഗങ്ങള്‍ക്ക് നിരാശ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 26, 2015 10:50 hrs UTC

ചിക്കാഗൊ : തങ്ങളുടെ ഏക മകന്‍ പ്രവീണ്‍ വര്‍ഗ്ഗീസ്(19) കൊലചെയ്യപ്പെട്ടതാണെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്ന കുടുംബാംഗങ്ങള്‍ ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന വ്യക്തിക്കെതിരെ കേസ്സെടുക്കാത്തതില്‍ തികഞ്ഞ നിരാശ. സ്റ്റേറ്റ് അറ്റോര്‍ണി ഈ സംഭവത്തില്‍ ആരേയും പ്രതി ചേര്‍ക്കുന്നതല്ലെന്ന് ഔദ്യോഗികമായി അറിയിച്ചതിനെ തുടര്‍ന്ന് പ്രവീണ്‍ വര്‍ഗ്ഗീസിന്റെ മാതാവ് ലൗവ്‌ലി(ഇന്ന് ഫെബ്രു.25ന്) മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിലാണ് കുടുംബാംഗങ്ങളുടെ നിരാശ പ്രകടിപ്പിച്ചത്. 'എന്റെ മകന്‍ കൊല്ലപ്പെട്ടത് തന്നെയാണ്. പാര്‍ട്ടി കഴിഞ്ഞു പുറത്തിറങ്ങിയ പ്രവീണിനെ വാഹനത്തില്‍ കയറ്റി, അര്‍ദ്ധരാത്രിയില്‍ വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ കാടിനുള്ളിലേക്ക് ഇറക്കിവിട്ടു എന്ന് പറയുന്ന വാഹനത്തിന്റെ ഡ്രൈവര്‍ 22 വയസ്സ് പ്രായമുള്ള യുവാവിനെ ചോദ്യം ചെയ്യുന്നതിനോ, കേസ്സില്‍ പ്രതിയാക്കുന്നതിനോ ഗ്രാന്റ് ജൂറി തയ്യാറാകാതിരുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.' ലൗവ്‌ലി വര്‍ഗ്ഗീസ് പറഞ്ഞു.

 

സത്യം പുറത്തുകൊണ്ടുവരുന്നതിന് സ്വന്തം പണം ചിലവ് ചെയ്ത് കുടുംബാംഗങ്ങള്‍ സ്വകാര്യ ഓട്ടോപ്‌സി നടത്തിയതില്‍, പ്രവീണ്‍ വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ കേസ്സെടുക്കുന്നില്ലെന്ന് ലൗവ്‌ലി വര്‍ഗ്ഗീസിന്റെ കുടുംബ അറ്റോര്‍ണി ചാള്‍സിനെ, സ്‌റ്റേറ്റ് അറ്റോര്‍ണി മൈക്ക് ഔദ്യോഗീകമായി അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് എസ്.ഐ.യു. കാര്‍ബന്‍ഡയ്ല്‍ വിദ്യാര്‍ത്ഥിയായിരുന്ന പ്രവീണ്‍ വര്‍ഗ്ഗീസ് മരണമടഞ്ഞത്. ഹൈപ്പൊതെര്‍മിയയാണ് മരണകാരണമെന്നായിരുന്നു പോലീസിന്റെ പ്രഥമ റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.