You are Here : Home / USA News

നാമത്തിന് നവ നേതൃത്വം: ഡോ. ഗീതേഷ് തമ്പി പ്രസിഡന്റ്

Text Size  

Story Dated: Thursday, February 26, 2015 10:47 hrs UTC

സമാനതളില്ലാത്ത പ്രവര്‍ത്തന ശൈലിയിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ന്യൂജേഴ്‌സിയിലെ ഇന്ത്യന്‍ സാംസ്‌കാരിക ഭൂപടത്തില്‍ സുപ്രധാന ഇടം കണ്ടെത്താന്‍ കഴിഞ്ഞ 'നാമം' പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു കൊണ്ട് 2015 ലെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് സ്ഥാപകനേതാവായ ശ്രീ.മാധവന്‍നായര്‍ അറിയിച്ചു. നാമത്തിന്റെ പുതിയ സാരഥിപ്

 

രസിഡന്റ്- ഡോ. ഗീതേഷ് തമ്പി.

വൈസ് പ്രസിഡന്റ്- വിനീത നായര്‍

സെക്രട്ടറി- അജിത് പ്രഭാകര്‍

ജോയിന്റ് സെക്രട്ടറി- സജിത്ത് ഗോപിനാഥ്

ട്രഷറര്‍- ഡോ. ആശ വിജയകുമാര്‍

ജോയിന്റ് ട്രഷറര്‍- അപര്‍ണ്ണ അജിത് കണ്ണന്‍

പിആര്‍ഒ- രാജശ്രീ പിന്റോ

കള്‍ച്ചറല്‍ സെക്രട്ടറി- മാലിനി നായര്‍

ചാരിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍- സഞ്ജീവ് കുമാര്‍

ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകീട്ട് 7.30-10.30PM വരെ ക്രൗണ്‍ ഓഫ് ഇന്ത്യ പ്ലെയന്‍സ് ബറേയില്‍(CROWN OF INDIA, PLAUNSBOROUGH) നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും. മലയാളികളില്‍ മാത്രം ഒതുങ്ങാതെ ഇന്ത്യന്‍ സമൂഹത്തെ ആകെ ഒന്നിപ്പിക്കുന്ന തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ 'നാമം' എന്നും മുന്‍പന്തിയിലായിരുന്നു. ഭാരതീയ മൂല്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ടു തന്നെ അമേരിക്കന്‍ സമൂഹത്തില്‍ ജീവിക്കുവാന്‍ യുവതലമുറയെ പ്രാപ്തരാക്കുന്നതില്‍ നാമം വഹിച്ച പങ്ക് ചെറുതല്ല. വ്യത്യസ്ത മേഖലകളില്‍ മികവു തെളിയിച്ചവരെ അംഗീകരിക്കുന്നതിന് 'നാമം' ഏര്‍പ്പെടുത്തിയിട്ടുള്ള നാമം എക്‌സലന്‍സ് അവാര്‍ഡ് ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ആത്മീയവും സാംസ്‌കാരികവും ധാര്‍മ്മികവുമായ അടിത്തറയിലൂന്നിയുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്ന നാമം 2014 ല്‍ സംഘടിപ്പിച്ച സപ്താഹയഞ്ജം അത്യഅപൂര്‍വ്വവുമായ അനുഭവമായിരുന്നുവെന്ന് അതിലെ ജനപങ്കാളിത്തം തന്നെ സാക്ഷിയാക്കുന്നു. സാമൂഹിക പ്രതിബദ്ധതയ്ക്ക് മറ്റെന്തിനെക്കാളും മുന്‍തൂക്കം നല്‍കുന്ന നാമം മുന്‍കൈയെടുത്തു നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. നാമത്തിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ ഉതകുന്ന ഒരു കമ്മിറ്റിയ്ക്കാണ് രൂപം നല്‍കിയിരുന്നതെന്ന് ശ്രീ മാധവന്‍ നായര്‍ പറഞ്ഞു. പുതിയ കമ്മറ്റിയുടെ വരുകാല പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.