You are Here : Home / USA News

ഫോമാ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ഡോ:ജേക്കബ്‌ തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, February 25, 2015 11:42 hrs UTC

ന്യൂയോര്‍ക്ക്‌: 2015, ഓഗസ്റ്റ്‌ ഒന്നാം തീയതി തിരുവനന്തപുരം മാസ്‌ക്കറ്റ്‌ ഹോട്ടലില്‍ വച്ച്‌ നടക്കുന്ന നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരികാസിന്റെ കേരള കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ന്യൂയോര്‍ക്ക്‌ മെട്രോ റീജിയണ്‍ ആര്‍ വി പ്പിയായ ഡോ:ജേക്കബ്‌ തോമസ്സിനെ തിരഞ്ഞെടുത്തു. 1984ല്‍ അമേരിക്കന്‍ ഐക്യ നാടുകളിലേക്ക്‌ കുടിയേറിയ അദ്ദേഹം, യൂ എസ്‌ നാവിക സേനയില്‍ സേവനം അനുഷ്‌ഠിക്കുകയും, സ്റ്റാംഫോര്‍ഡ്‌ യൂണിവേഴ്‌സിടിയില്‍ നിന്നും ബിരുദവും, കെന്നഡി വെസ്‌റ്റേര്‍ണ്‍ യൂണിവേഴ്‌സിടിയില്‍ നിന്നും ബിരുദാനന്ദര ബിരുദവും, ഡോക്‌റ്റ്രേറ്റും കരസ്ഥമാക്കി.

 

1994ല്‍ കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിലൂടെയാണു അദ്ദേഹം അമേരിക്കയില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായത്‌. പിന്നീടു 2004ല്‍ സംഘടയുടെ ട്രഷററായും, 2006ല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 2007ല്‍ മലയാളി സമാജം ഓഫ്‌ ന്യൂയോര്‍ക്ക്‌ എന്ന സംഘടന സ്ഥാപിക്കാന്‍ വലിയൊരു പങ്ക്‌ അദ്ദേഹം വഹിക്കുകയും, പിന്നീട്‌ സംഘടനയുടെ പ്രസിഡന്റും ചെയര്‍ പേഴ്‌ സണ്‍ ആയി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു.

2000ല്‍ കേരള റോമന്‍ കാത്തലിക്‌ അസോസിയേഷന്‍ സുവനീര്‍ എഡിറ്റര്‍ ആയും, 2007ല്‍ നാലാമതും, 2010ല്‍ അഞ്ചാമതും അന്തര്‍ദേശീയ കേരള റോമന്‍ കാത്തലിക്‌ കണ്‍വെന്‍ഷനും വിജയകരമായി നടത്തിയ അദ്ദേഹത്തെ, ക്രിസ്‌ത്യന്‍ സര്‍വീസ്‌ സൊസൈറ്റി `സമുദായ ബന്ധു` അവാര്‍ഡ്‌ നല്‌കിയാദരിച്ചു. ആര്‍ച്‌ ബിഷപ്പ്‌ ഫ്രാസിസ്‌ കല്ലറക്കലായിരുന്നു അദ്ദേഹത്തിനു അവാര്‍ഡ്‌ നല്‌കിയത്‌. ഇത്രേയും പ്രവര്‍ത്തി പരിചയമുള്ള അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ ഫോമാ കേരള കണ്‍വെന്‍ഷന്‍ വന്‍ വിജയമായിരിക്കുമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലും, സെക്രട്ടറി ഷാജി എഡ്വേര്‍ഡും, ട്രഷറര്‍ ജോയി ആന്തണിയും അഭിപ്രായപ്പെട്ടു.

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌

 

ഫോമാ ന്യൂസ്‌ ടീം ചെയര്‍മാന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.