You are Here : Home / USA News

കെ.എച്ച്‌.എന്‍.എ പ്രതിക്ഷേധിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 25, 2015 11:36 hrs UTC

ഷിക്കാഗോ: സുരേഷ്‌ ഭായി പട്ടേലിനെ യാതൊരു കാരണവും കൂടാതെ അതി ക്രൂരമായി മര്‍ദ്ദിച്ച്‌ അവശനാക്കിയ അലബാമയിലെ ഹണ്ട്‌സ്‌ വില്ല പോലീസുകാരുടെ ഹീനമായ പ്രവര്‍ത്തിക്കെത്തിരേ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രതിക്ഷേധിച്ചു. അന്വത്തേഴുകാരനായ സുരേഷ്‌ ഭായി പട്ടേല്‍ വീടിനു മുന്നിലുള്ള വഴിയിലൂടെ നടക്കുമ്പോള്‍ ചുറ്റുമൊന്ന്‌ നോക്കിപ്പോഴാണ്‌ പോലീസുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്‌. നിരപരാധികളെ ഇത്തരത്തില്‍ മര്‍ദ്ദിക്കുന്ന പോലീസുകാരുടെ നടപടിയെ ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ലെന്നും ഭാവിയിലും ഇതുപോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, കുറ്റം ചെയ്‌ത പോലീസുകാര്‍ക്ക്‌ തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും ട്രസ്റ്റി ചെയര്‍മാന്‍ ശശിധരന്‍ നായരും, പ്രസിഡന്റ്‌ ടി.എന്‍. നായരും ട്രസ്റ്റി ബോര്‍ഡ്‌ യോഗത്തില്‍ ആവശ്യപ്പെട്ടു. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.