You are Here : Home / USA News

ജിമ്മി ജോർജജ് മെമ്മോറിയൽ വോളീബോൾ ടുർണമെന്റ് 2015 വെബ്‌ സൈറ്റ് ലോഞ്ച്

Text Size  

Story Dated: Tuesday, February 24, 2015 07:25 hrs UTC

ജിമ്മി ജോർജജ്  മെമ്മോറിയൽ വോളീബോൾ ടുർണമെന്റ് 2015 വെബ്‌ സൈറ്റ് ലോഞ്ച്,
പ്രമുഖ സംഘടനകൾ, പ്രമുഖ വ്യക്തികൾ,ആവേശകരമായ തുടക്കം!
 
ന്യൂജേഴ്‌­സി: ഇന്ത്യയിലെ  വോളീബോൾ പ്രേമികളുടെ അഭിമാനതാരം അനശ്വരനായ  ജിമ്മി ജോർജജ്ന്റെ  ഓർമക്കായി  കേരള വോളീ ബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക 1989 മുതൽ   എല്ലാ വർഷവും നടത്തി വരാറുള്ള   വോളീബോൾ ടുർണമെന്റ്   ന്യൂജേഴ്‌­സി ഗാർഡൻ സ്റ്റേറ്റ്  സിക്സെർസ്ന്റെ ആഭിമുഖ്യത്തിൽ  2015 മെയ്‌ 23,24 തീയതികളിൽ  ന്യൂജേഴ്‌­സി  ഹാക്കൻസാക്ക് റോത്തമാൻ  സെൻന്ററിൽ  വച്ച് നടത്തപ്പെടുന്നു.
 
ഇതിന്റെ ഭാഗമായി രൂപികരിക്കപ്പെട്ട വെബ്‌ സൈറ്റ്ന്റെ  ലോന്ചിംഗ് പ്രോഗ്രാം     ഞായറാഴ്ച  വൈകിട്ട് ബർഗെൻഫീൽ ഡിൽ  വച്ച് നടത്തപ്പെട്ടു,  ചടങ്ങിൽ ഉണ്ടായ ജനപങ്കാളിത്തം അമ്പരപ്പിക്കുന്നതായിരുന്നു,
ജോയ് ചാക്കപ്പൻ  നയിച്ച  ചടങ്ങ്  ബാബു അച്ചന്റെ പ്രാർത്ഥന യോട്കൂടി ആരംഭിച്ചു. കേരള സമാജം പ്രസിഡന്റ്‌  ബോബി തോമസ്‌ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു,പ്രോഗ്രാം കോ ഓർഡിനേർ 
ജേംസണ്‍ കുര്യാക്കോസ് തുടക്കം മുതലുള്ള എല്ലാവരുടെയും പ്രോത്സാഹനത്തെക്കുറിച്ച്  വാചാലനായി,
 
 ഇങ്ങനെ ഒരു വലിയ ബജറ്റ് പ്രോഗ്രാം എങ്ങനെ നടത്തുമെന്നുള്ള സംശയത്തിനു ഇപ്പോൾ ഒരു പ്രസക്തിയുമില്ലെന്നു സദസ്സിനെ അഭിമുഖീകരിച്ച്  പറഞ്ഞ പ്രോഗ്രാം ചെയർമാൻ  ജിബി തോമസ്‌ എല്ലാ മലയാളികളെയും സ്പോർട്സ് പ്രേമികളെയും ടൂർണമെന്റിലെക്ക് സ്വാഗതം ചെയ്തു,
 
തുടർന്ന് ദിലീപ് വർഗീസ് ഔദ്യോഗികമായി വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു 
കേരള  ചേംബർ  ഓഫ്  കോമെഴ്സ്സിനെ പ്രതിനിധീകരിച്ച് ഭാരവാഹികൾ ആയ ദിലീപ് വർഗീസ്, തോമസ്‌ മൊട്ടക്കൽ, ഗോപിനാഥൻ നായർ,അലക്സ്‌ ജോണ്‍   എന്നിവർ പങ്കെടുത്തു.
 
പ്രമുഖ  സംഘടനയായ  ഫൊകാനയക്ക്‌ വേണ്ടി പോൾ കറുകപ്പള്ളി , ജോയ് ചാക്കപ്പൻ, ലൈസി അലക്സ്‌,മാധവന് നായർ തുടങ്ങിയവർ പങ്കെടുത്തു. 
 
സൈമണ്‍ ടി  ജോർജ് (സ്റ്റെർലിങ്ങ് സീഫുഡ്‌ ) ന്റെ നേത്രുത്വത്തിൽ ഒരു വലിയ ടീം ന്യൂ യോർക്ക്നെ  പ്രതിനിധീകരിച്ച്  പരിപാടിയിൽ  പങ്കെടുത്തു,
റോക്ക് ലാൻഡ്‌ സോൾജിയേർസ്നു വേണ്ടി സുനു കോശി,ജോയ് ഫ്രാൻസിസ്, മാത്യു ഫ്രാൻസിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത്  ടുർണമെന്റ്നുള്ള എല്ലാ സഹായവും വാഗ്ദാനവും ചെയ്തു,
 
ഏഷ്യാനെറ്റ്‌ യു എസ് എ യ്ക്ക്‌ വേണ്ടി ഡയറക്ടർ രാജു പള്ളത്ത് , ഷിജോ പൗലോസ്‌ എന്നിവർ പങ്കെടുത്ത് സമ്പൂർണ പിന്തുണ അറിയിച്ചു. 
 
മലയാളം ഐ പി ടിവി ക്ക് വേണ്ടി സുനിൽ ട്രൈ സ്റ്റാർ പങ്കെടുത്ത്   എല്ലാ പിന്തുണയും അറിയിച്ചു.
 
കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌­സിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ്‌ ജോയ് പണിക്കർ സെക്രട്ടറി അനിൽ  പുത്തൻചിറ,ഹരികുമാർ  രാജൻ ,ജോസഫ്‌ ഇടിക്കുള തുടങ്ങിയവർ പങ്കെടുത്തു.
 
സിറിയക്  കുര്യൻ,മനോജ്‌ കൈപ്പള്ളിൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു പരിപാടിക്ക് മാറ്റു കൂട്ടി.
 
ഫാദർ റെജി പോൾ,അരുണ്‍ തോമസ്‌,ദേവസ്സി പലാട്ടി (കെ സി എഫ് ), ജോണ്‍ സഖറിയ,ജിനു തര്യൻ (ബി ഓ കെ )  . സോണി സെബാസ്റ്റ്യൻ (ജിക് സൊലുഷൻസ്).ആന്റണി കുര്യൻ,എഡിസണ്‍ ,ഫ്രാൻസിസ് പള്ളുപ്പെ ട്ട,സജിമോൻ ആന്റണി (എം എ ൻ  ജെ ), അരുണ്‍ തോമസ്‌ (പബ്ലിക്‌ ട്രസ്റ്റ്‌) ,അരുണ്‍ റോബർട്ട്‌(എക്സ്പ്രെഷൻസ് ഫോട്ടോഗ്രഫി )
തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും അനേകം പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്ത് പിന്തുണ അറിയിച്ചു,  
 
മഴവിൽ എഫ് എം, മലയാളം ഐ പി ടിവി,  സംഗമം ന്യൂസ്‌ തുടങ്ങിയ  മീഡിയ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
  
8 മണിയോടെ അവസാനിച്ച ചടങ്ങിൽ  പങ്കെടുത്ത എല്ലാവർക്കും ദാസ്‌ കണ്ണംപള്ളിൽ നന്ദി പറഞ്ഞു.
 
ഗ്രാൻഡ്‌ റസ്റൊറന്റ്റ് രുചികരമായ ഡിന്നർ ഒരുക്കിയിരുന്നു,  
 
സ്പോണ്‍സർഷിപ്പിനും പരസ്യങ്ങൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും  ദയവായി താഴെപ്പറയുന്ന വെബ്‌സൈററ് സന്ദർശിക്കുക : www.gardenstatesixers.com
 
കൂടുതൽ വിവരങ്ങൾക്ക് - ജിബി തോമസ്‌ -914-573-1616,ജേംസണ്‍ കുര്യാക്കോസ് -201-600-5454,  മാത്യു സ്കറിയ  -551-580-5872,  ടി എസ് ചാക്കോ -201-887-0750.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.