You are Here : Home / USA News

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു പുതിയ നേതൃത്വം

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, February 24, 2015 03:09 hrs UTC

ബെന്നി പരിമണം

 

ചിക്കാഗോ: ചിക്കാഗോയിലെ ക്രൈസ്‌തവ സഭകളുടെ ഐക്യ സംഘടനയായ `എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ചിക്കാഗോ'യ്‌ക്ക്‌ പുതിയ കര്‍മ്മനിരതമായ നേതൃത്വം. ക്രിസ്‌തീയ മൂല്യങ്ങളെ മാറോട്‌ ചേര്‍ത്ത്‌ പ്രവര്‍ത്തനസരണിയില്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിനെ മുന്നോട്ട്‌ നയിക്കാന്‍ അനുഭവ സമ്പത്തും ദീര്‍ഘവീക്ഷണവും കൈമുതലായുള്ള പുതിയ നേതൃത്വം ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി പത്തിന്‌ ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ നടന്ന എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ വാര്‍ഷിക യോഗം പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരെ തെരഞ്ഞെടുത്തു.

 

 

ചിക്കാഗോയിലെ അഭിവന്ദ്യ തിരുമേനിമാരായ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മാര്‍ ജോയി ആലപ്പാട്ട്‌ എന്നിവര്‍ രക്ഷാധികാരികളായ എക്യൂമെനിക്കല്‍ കൗണ്‍സിലിന്‌ ഫാ. ഡാനിയേല്‍ ജോര്‍ജ്‌ (പ്രസിഡന്റ്‌), റവ. സോനു സ്‌കറിയ (വൈസ്‌ പ്രസിഡന്റ്‌), ജോര്‍ജ്‌ പണിക്കര്‍ (സെക്രട്ടറി), മാത്യു മാപ്ലേട്ട്‌ (ജോയിന്റ്‌ സെക്രട്ടറി), മാത്യൂസ്‌ ജോര്‍ജ്‌ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും. ഫാ. എബി ചാക്കോ (യൂത്ത്‌ കോര്‍ഡിനേറ്റര്‍), ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍, ഡെല്‍സി മാത്യു, ബേബി മത്തായി (വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റേഴ്‌സ്‌), ജെയിംസണ്‍ മത്തായി, ബെന്നി പരിമണം (പബ്ലിസിറ്റി) എന്നിവര്‍ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. രഞ്‌ജന്‍ ഏബ്രഹാമിനെ ഓഡിറ്ററായി തെരഞ്ഞെടുത്തു. കാല്‍ നൂറ്റാണ്ടിലധികമായി പ്രവര്‍ത്തന പാരമ്പര്യമുള്ള ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ചിക്കാഗോയിലേയും സമീപ പ്രദേശങ്ങളിലേയും കത്തോലിക്കാ, മാര്‍ത്തോമാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, സി.എസ്‌.ഐ തുടങ്ങിയ 16 പള്ളികളുടെ കൂട്ടായ്‌മയാണ്‌. സഭകള്‍ തമ്മിലുള്ള സാഹോദര്യ ബന്ധം നിലനിര്‍ത്തുന്നതിനും, ക്രിസ്‌തുവില്‍ നാമെല്ലാവരും ഒന്നാണെന്നുള്ള മഹത്തായ സന്ദേശത്തെ സഭാ വിശ്വാസികളില്‍ ആഴമായി നിലനിര്‍ത്തുവാനും എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടയാക്കുന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും കാഴ്‌ചപ്പാടുകള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനപരിപാടികള്‍ക്ക്‌ പുതിയ കൗണ്‍സില്‍ പ്രമുഖ്യം നല്‍കുകയും അതിലൂടെ ക്രിസ്‌തു കേന്ദ്രീകൃത നന്മയെ സമൂഹത്തിന്‌ കാട്ടിക്കൊടുക്കുവാന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം ഇടയായിത്തീരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.