ഇടവക മിഷണ്‍ സൗത്ത് വെസ്റ്റ് റീജണല്‍ വൈസ് പ്രസിഡന്റ് ശ്രീ. സജു ജോര്‍ജ്, സേവിക സംഘം സൗത്ത് വെസ്റ്റ് റീജണല്‍ സെക്രട്ടറി ഡോ.അനിത എബ്രഹാം, യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് റവ.ജോസ് സി. ജോസഫ് എന്നിവര്‍ സമ്മേളനത്തിന് ആശംസ നേര്‍ന്നു പ്രസംഗിച്ചു.പ്രവാസ ജീവിതത്തിലെ ക്രിസ്തീയ സ്വാധീനം എന്ന പ്രബന്ധവിഷയം ഹുസ്റോണ് ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് വികാരി റവ.കൊച്ചു കോശി എബ്രഹാം അവതരിപ്പിച്ചു. തുടര്‍ന്നു നടത്തപ്പെട്ട മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ശ്രീ.പി.വി.ജോണ്‍ നേതൃത്വം നല്കി.സെന്റ് പോള്‍സ് യുവജന സഖ്യം അവതരിപ്പിച്ച കടല്‍ കടന്ന പ്രവാസി എന്ന ലഘു നാടകം സമ്മേളനത്തില്‍ എത്തിയവര്‍ക്ക് ഒരു പ്രത്യേക അനുഭവമായി. റവ.മാത്യു ജോസഫിന്റെ ആശീര്‍വാദത്തോട് കൂടി പ്രാരംഭദിനത്തിലെ കാര്യ പരിപാടികള്‍ക്ക് തിരശീല വീണു.
Comments