You are Here : Home / USA News

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പുതിയ ഭരണ സമിതി അധികാരമേറ്റു

Text Size  

Story Dated: Saturday, February 21, 2015 12:27 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ 201516 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി അധികാരമേറ്റു. ഫെബ്രുവരി എട്ടാം തിയ്യതി രാവിലെ പത്തുമണിയുടെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഇടവക വികാരി ഫാ.തോമസ് മുളവനാല്‍ പുതിയ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും, കൈക്കാരന്‍മാരായ റ്റിറ്റോ കണ്ടാരപ്പള്ളി, സ്‌റീഫന്‍ ചോളംബേല്‍,ബിനോയി പൂത്തുറ, മനോജ് വഞ്ചിയില്‍, സെക്രട്ടറി സാബു മടത്തിപറമ്പില്‍, അക്കൗണ്ടന്റ് ജോയിസ് മറ്റത്തിക്കുന്നേല്‍, പി.ആര്‍.ഓ. ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, കൈകാരന്‍മാര്‍ വിശുദ്ധ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ദേവാലയത്തിനുവേണ്ടി സേവനം ചെയ്ത പഴയ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും കൈക്കാരന്‍മാരെയും അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്തു.

 

പുതിയ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും കൈക്കാരന്‍മാരെയും അനുമോദിക്കുകയും വരുന്ന രണ്ടു വര്‍ഷക്കാലത്തേയ്ക്കുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നു. വിശുദ്ധകുര്‍ബാനയ്ക്കുശേഷം പഴയ കൈക്കാരന്‍മാരായ ജിനോ കക്കാട്ടില്‍, ടോമി ഇടത്തില്‍, തോമസ് ഐക്കരപ്പറമ്പില്‍, ബിജു കണ്ണച്ചാംപറമ്പില്‍, പി.ആര്‍.ഓ സാജു കണ്ണമ്പള്ളി എന്നിവര്‍ക്ക് ഇടവകയുടെ നന്ദിസൂചകമായി പ്രശംസഫലകം നല്‍കി ആദരിച്ചു. അതിനുശേഷം കൈക്കാരന്‍മാരെ പ്രതിനിധികരിച്ച് ജിനോ കക്കാട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അവരോടു സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും പുതിയ ഭരണസമിതിക്കു എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.