You are Here : Home / USA News

കെ.എച്ച്‌.എന്‍.എ മിഷിഗണിന്‌ നവ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 21, 2015 12:19 hrs UTC

ഡിട്രോയിറ്റ്‌: 2010-ല്‍ തുടക്കംകുറിച്ച കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.എച്ച്‌.എന്‍.എ) മിഷിഗണ്‍ വാര്‍ഷിക പൊതുയോഗം കാന്റന്‍ സംഗമ നഗറില്‍ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന്‌ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. സതി നായര്‍ (പ്രസിഡന്റ്‌), മനോജ്‌ കൃഷ്‌ണന്‍ (വൈസ്‌ പ്രസിഡന്റ്‌), പ്രസന്നാ മോഹന്‍ (സെക്രട്ടറി), ശ്രീജാ ശ്രീകുമാര്‍ (ജോയിന്റ്‌ സെക്രട്ടറി), രാധാകൃഷ്‌ണന്‍ നായര്‍ (ട്രഷറര്‍), അരുണ്‍ കുരുവിള (ജോയിന്റ്‌ ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടന, തുടര്‍ന്ന്‌ അമേരിക്കന്‍ മുഖ്യധാരയിലെ അവശതയനുഭവിക്കുന്ന വയോജനങ്ങളേയും, രോഗികളേയും സഹായിക്കുന്ന പലവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കി.

 

 

മിഷിഗണിലെ വിവിധ സിറ്റി കൗണ്‍സിലുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ 'മീല്‍സ്‌ ഓണ്‍ വീല്‍' പദ്ധതിയുടെ ഭാഗമായി വാര്‍ദ്ധക്യസഹജമായ അവശതയനുഭവിക്കുന്ന സഹജീവികള്‍ക്ക്‌ എല്ലാമാസവും ഭക്ഷണം നല്‍കുന്ന സേവാപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 25-ന്‌ പെന്‍ട്രിങ്‌ടണ്‍ അന്ധവിദ്യാലയത്തില്‍ സമൂഹ ശ്രമദാനം നടത്തുന്നതിനും, ഡിട്രോയിറ്റ്‌ മെഡിക്കല്‍ സെന്ററിലെ കുട്ടികളുടെ ആശുപത്രിയിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും തീരുമാനിച്ചു. വിവിധ ജീവകരുണ്യ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനറായി ശ്രീജ ശ്രീകുമാറിനേയും, കാര്യദര്‍ശിയായി രാജേഷ്‌ കുട്ടിയേയും ചുമതലപ്പെടുത്തി. സെക്രട്ടറി അനില്‍ കോളോത്ത്‌ മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, രമ്യാകുമാര്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു.

 

 

മലയാള മണ്ണിന്റെ കാര്‍ഷിക സമൃദ്ധി അയവിറക്കുന്ന വിഷു ദിനവും, കണികാഴ്‌ചയും ഏപ്രില്‍ 18-ന്‌ സമുചിതമായി ആഘോഷിക്കുവാനും തീരുമാനിച്ചു. സുനില്‍ പൈങ്ങോള്‍, ദേവിക രാജേഷ്‌, അജി അയ്യമ്പള്ളി, ഗിരീഷ്‌ ശ്രീനിവാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതിയേയും നിശ്ചയിച്ചു. രാജേഷ്‌ കുട്ടി രൂപകല്‍പ്പന ചെയ്‌ത വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ട്രസ്റ്റി ബോര്‍ഡ്‌ അംഗം രാധാകൃഷ്‌ണന്‍ നിര്‍വഹിച്ചു. ഡാളസില്‍ നടക്കാന്‍പോകുന്ന ദൈ്വവാര്‍ഷിക കണ്‍വെന്‍ഷനെക്കുറിച്ച്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജേഷ്‌ നായര്‍, കോര്‍ഡിനേറ്റര്‍മാരായ ഡോ. ഗീതാ നായര്‍, സുനില്‍ പൈങ്ങോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ 25-ല്‍ കുറയാത്ത കുടുംബങ്ങളെ പങ്കെടുപ്പിക്കണമെന്ന തീരുമാനത്തോടെ യോഗം പര്യവസാനിച്ചു. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.