You are Here : Home / USA News

ഷിക്കാഗോ കെസിഎസ് പ്രവര്‍ത്തനോദ്ഘാടനം ശ്രദ്ധേയമായി

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Friday, February 20, 2015 01:18 hrs UTC


ഷിക്കാഗോ. സഭയുടേയും സമുദായസംഘടനകളുടേയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാവുമെന്ന് ഫാ. എബ്രഹാം മുത്തോലത്ത് പ്രസ്താവിച്ചു. കോട്ടയം അതിരൂപതയുടെ പൂര്‍വപിതാക്കന്മാര്‍ സഭയേയും സമുദായത്തേയും നവീകരിക്കുകയും പരിപാലിക്കുകയും ചെയ്തതോടൊപ്പം ശരിയിലേക്കുള്ള തിരുത്തലുകളും നടത്തിയതു മൂലമാണ് അവരുടെ ഓര്‍മ്മയ്ക്ക് മാധുര്യമേറുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ദൈവദാസന്‍ മാര്‍ മാത്യു മാക്കില്‍, മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍ എന്നിവരുടെ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിവന്ദ്യ പിതാക്കന്മാരെ അനുസ്മരിച്ച് ജയിന്‍ മാക്കീല്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം, ക്നാനായ വിമന്‍സ് ഫോറം നാഷണല്‍ പ്രസിഡന്റ്  പ്രതിഭാ തച്ചേട്ട് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതവും ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി ജീനോ കോതാലടിയില്‍ എം. സി. ആയിരുന്നു. ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, ലെയിസണ്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോസ് സൈമണ്‍ മുണ്ട പ്ലാക്കില്‍, ലെജിസ്ലേറ്റിവ് ബോര്‍ഡ് ചെയര്‍മാന്‍ റ്റോമി കണ്ണാല, എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡെന്നി പുല്ലാപ്പള്ളില്‍, യുവജനവേദി പ്രസിഡന്റ്  ജിബിറ്റ് കിഴക്കേക്കുറ്റ്,  കെസിവൈഎല്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ജെക്സ് നെടിയകാലായില്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം വെസ് പ്രസിഡന്റ് ജേക്കബ് മണ്ണാര്‍കാട്ടില്‍, ഗോള്‍ഡീസ് പ്രസിഡന്റ് ഫിലിപ്പ് ഇലക്കാട്ട്, കിഡ്സ് ക്ലബ് കോര്‍ഡിനേറ്റര്‍ ഷാനില്‍ വെട്ടിക്കാട്ട്, കെ. സി. ജെ. എല്‍ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ഒറ്റയില്‍ എന്നിവരും സന്നിഹിതരായിരുന്നു.

’’ഡോളര്‍ ഫോര്‍ ക്നാനായ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ബിനു പൂത്തുറയില്‍ നിന്നു ഫണ്ട് സ്വീകരിച്ച് കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി  നിര്‍വഹിച്ചു. കമ്മിറ്റിയംഗം സേവ്യര്‍ നടുപ്പറമ്പില്‍ സന്നിഹിതനായിരുന്നു. ജോണ്‍ കരമാലില്‍ ന്യൂസ് ലെറ്റര്‍ ക്വിസിന്റെ ഉത്തരങ്ങള്‍ യോഗത്തെ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കൈരളി നൃത്ത കലാലയം, ശിങ്കാരി സ്കൂള്‍ ഓഫ് റിഥംസ്, സൂര്യ ഡാന്‍സ് അക്കാദമി, റ്റിയാര കുടിലില്‍ എന്നിവര്‍ കോറിയോഗ്രാഫ് ചെയ്ത മാര്‍ഗ്ഗംകളി, തിരുവാതിര, ബോളിവുഡ് ഡാന്‍സ്, വിമന്‍സ് ഫോറം ഫാഷന്‍ ഷോ എന്നിവയും നടത്തപ്പെട്ടു. ഡെന്നി പുല്ലാപ്പള്ളില്‍, പ്രതിഭാ തച്ചേട്ട്, ചിന്നു തോട്ടം എന്നിവര്‍ കലാസന്ധ്യയ്ക്ക് നേതൃത്വം നല്‍കി. ജോബി പണയപ്പറമ്പില്‍, ജീവന്‍ തോട്ടിക്കാട്ട്, ജോസ് മണക്കാട്ട്, ലൂസി കണിയാലി, നീന കുന്നത്തുകിഴക്കേതില്‍, ഡെന്നി പുല്ലാപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ ’’മര്‍ത്തോമാന്‍ നന്മയാലൊന്നു തുടങ്ങുന്നു എന്ന പ്രാരംഭ ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.

വാര്‍ത്ത. ജീനോ കോതാലടിയില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.