You are Here : Home / USA News

മാര്‍ത്തോമാ യുവജനസഖ്യം ധനസഹായം കൈമാറി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, February 20, 2015 12:42 hrs UTC

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്ക മാര്‍ത്തോമാ യുവജനസഖ്യം യുവജനവാരത്തില്‍ സമാഹരിച്ച ധനസഹായം കാട്ടാക്കട ഓള്‍ഡ്‌ ഐജ്‌ ഹോമിന്‌ കൈമാറി. മാരാമണ്‍ കണ്‍വെന്‍ഷന്‍ മണല്‍പ്പുറത്ത്‌ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസന സ്റ്റാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പയില്‍ നിന്നും കാട്ടാക്കട വൃദ്ധസദനത്തിനുവേണ്ടി റവ. പി.ഇ മാത്യു ധനസഹായം ഏറ്റുവാങ്ങി. ഭദ്രാസന യുവജനസഖ്യത്തിന്റെ മിഷന്‍ ബോര്‍ഡ്‌ നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ ശാഖകളില്‍ നിന്നും സമാഹരിച്ച ധനസഹായം ലഭിച്ചതിലുള്ള സന്തോഷവും നന്ദിയും റവ. പി.ഇ. മാത്യു അറിയിക്കുകയും സഖ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സമൂഹത്തിനും സഭയ്‌ക്കും മുതല്‍ക്കൂട്ടായി മാറട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു.

 

ഭദ്രാസന യുവജനസഖ്യത്തിനുവേണ്ടി റോജിഷ്‌ സാമുവേല്‍, സജിന റോജിഷ്‌, ജെസ്‌ എം. ജോര്‍ജ്‌, സി.വി. സൈമണ്‍കുട്ടി, റയ്‌ന ശാമുവേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സേവനം കര്‍മ്മരംഗമാക്കി പ്രവര്‍ത്തനസരണിയില്‍ പ്രയാണം ചെയ്യുന്ന നോര്‍ത്ത്‌ അമേരിക്കന്‍ യുവജസഖ്യം അഭി. തിയഡോഷ്യസ്‌ തിരുമേനിയുടെ നേതൃത്വത്തില്‍ യുവജനസഖ്യം ഭദ്രാസന കൗണ്‍സിലിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന മിഷന്‍ ബോര്‍ഡ്‌ ഇതിനോടകം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കിയിട്ടുണ്ട്‌. ലീബോയ്‌ തോപ്പില്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ഭദ്രാസന മിഷന്‍ ബോര്‍ഡില്‍ സക്കറിയാ മാത്യു, ഡോ. നിഷ പോള്‍, ബൈജു വര്‍ഗീസ്‌, ലിനേഷ്‌ ജോണ്‍, സന്തോഷ്‌ ഫിലിപ്പ്‌, ജോജി ജോര്‍ജ്‌ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സക്കറിയാ കോശി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.