You are Here : Home / USA News

ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു

Text Size  

Story Dated: Wednesday, February 18, 2015 11:53 hrs UTC

ബിനോയി കിഴക്കനടി

 

ഷിക്കാഗൊ: ഫെബ്രുവരി പതിനാറാം തിയതി, ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍, വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ മുഹ്യ കാര്‍മ്മികത്വത്തിലും, അസ്സിസ്റ്റന്റ് വികാരി ഫാദര്‍ സുനി പടിഞ്ഞാറെക്കരയുടെ സഹകാമ്മികത്തിലും വലിയ നോമ്പ് ആചരണത്തിന്റെ മുന്നോടിയായിട്ടുള്ള വിഭൂതി (കുരിശുവര) തിരുന്നാള്‍ ആചരിച്ചു. പാപങ്ങള്‍ ഓര്‍ത്ത് പശ്ചാത്തപിച്ച്, അനുതപിച്ച്, സ്വന്തം ഇഷ്ടങ്ങള്‍ക്ക് നോ പറഞ്ഞ്, ദൈവത്തിന്റെ ഇഷ്ടങ്ങളോട് യെസ് പറയുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥനോമ്പെന്നും, അനുതാപത്തിന്റേയും, പശ്ചാതപത്തിന്റേയും, വിശുദ്ധ ഗ്രന്ഥപാരായണത്തിന്റേയും ദിനങ്ങളിലൂടെ നോമ്പ്കാലത്ത് കടന്നുപോയാല്‍ മാത്രം പോരെന്നും, നമ്മളെടുക്കുന്ന നോമ്പ് പതിതര്‍ക്ക് ഗുണകരമാകുമ്പോഴാണ് അത് പൂര്‍ണ്ണമാകുകയുള്ളൂവെന്ന്, പഴയനിയമത്തേയും, പുതിയനിയമത്തേയും ഉദ്ധരിച്ചുകൊണ്ട് അസ്സിസ്റ്റന്റ് വികാരി ഫാദര്‍ സുനി പടിഞ്ഞാറെക്കര തന്റെ വചന സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു. സീറോ മലബാര്‍ ആരാധന ക്രമപ്രകാരം വലിയ നോമ്പിന്റെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശിക്കൊണ്ടാണ് വിഭൂതി തിരുന്നാള്‍ ആചരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.