You are Here : Home / USA News

യുവജന കണ്‍വന്‍ഷന്‍ കൊളംബസില്‍ ആവേശകരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 18, 2015 11:49 hrs UTC

ഒഹായോ: കൊളംബസ്‌ സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14-ന്‌ സംഘടിപ്പിക്കപ്പെട്ട `ഗ്രെയ്‌സ്‌ ഓഫ്‌ ഡോര്‍' കണ്‍വന്‍ഷന്‍ പുത്തന്‍തലമുറയ്‌ക്ക്‌ ആവേശകരമായി. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ യുവജനങ്ങളുമായി ഫോണില്‍ സംവദിച്ചു. മിഷന്‍ ഡയറക്‌ര്‍ ഫാ. ജോ പാച്ചേരിയില്‍ വി. കുര്‍ബാനയ്‌ക്കും, മറ്റ്‌ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി. ബെല്ലാര്‍മിന്‍ യൂണിവേഴ്‌സിറ്റി ചാപ്ലെയിന്‍ റവ.ഫാ. ജോണ്‍ പോഴേത്തുപറമ്പില്‍, സെഹിയോണ്‍ മിനിസ്‌ട്രി യൂത്ത്‌ കോര്‍ഡിനേറ്റര്‍ മിസ്‌ ഐനിഷ്‌ ഫിലിപ്പ്‌ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. യേശുവാണ്‌ ഏറ്റവും വലിയ വാലന്റൈന്‍ എന്ന്‌ വാലന്റൈന്‍സ്‌ ദിനത്തില്‍ യുവജനങ്ങള്‍ പ്രഖ്യാപിച്ചു.

 

 

കൊളംബസ്‌ മിഷന്റെ ട്രസ്റ്റിമാരായ ജില്‍സണ്‍ ജോസ്‌, റോയി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ്‌ യുവജന കണ്‍വന്‍ഷന്‍ ചിട്ടയായി ക്രമീകരിച്ചത്‌. ഓഗസ്റ്റ്‌ 13 മുതല്‍ 16 വരെ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന 'അഭിഷേകാഗ്നി കണ്‍വന്‍ഷന്‌' കൊളംബസ്‌ വേദിയാകുകയാണ്‌. പി.ആര്‍.ഒ കിരണ്‍ എലുവങ്കില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.