You are Here : Home / USA News

പ്രവീണിന്റെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍ സാക്ഷി; നീതി കിട്ടും വരെ പോരാട്ടം തുടരും

Text Size  

Story Dated: Wednesday, February 18, 2015 11:47 hrs UTC

ഷാജന്‍ ആനിത്തോട്ടം

 

ചിക്കാഗൊ: പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മകള്‍ തുടിച്ചു നിന്ന അനുസ്‌മരണ ചടങ്ങ്‌ നീതിക്കു വേണ്ടിയുള്ള പോരാട്ടം സുശക്തമായി തുടരുമെന്ന താക്കീതുമായി. കടുത്ത മഞ്ഞിലും വന്‍ ജനാവലി ചിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ ചടങ്ങിനെത്തിയത്‌ ജനങ്ങളുടെ ഉല്‍ക്കണ്ടയുടെയും നീതിക്ക്‌ വേണ്ടി പ്രവീണിന്റെ കുടുംബം ഒരു വര്‍ഷമായി തുടരുന്ന പോരാട്ടത്തോടുള്ള ഐക്യ ദാര്‍ഡ്യത്തിന്റെയും തെളിവായി. മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നുള്ള നേതാക്കളും പിന്തുണയുമായെത്തി. വികാരി ഫദര്‍ ഡാനിയല്‍ തോമസിന്റെ നേത്രുത്വത്തില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷയോടെയാണു പരിപാടികള്‍ക്ക്‌ തുടക്കമായത്‌. തുടര്‍ന്ന്‌ പള്ളിയിലെ ഗായക സംഘത്തിന്റെ നേത്രുത്വത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഗാനശുശ്രൂഷ നടന്നു. ആക്ഷന്‍ കമ്മിറ്റി കണ്‍ വീനര്‍ ഗ്ലാഡ്‌സന്‍ വര്‍ഗീസിന്റെ സ്വാഗത പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. പ്രവീണിന്റെ സഹോദരിമാരായ പ്രിയയും പ്രീതിയും കസിന്‍സിനെ പ്രതിനിധീകരിച്ച്‌ സുമിത്‌, ടോണി, ജിജി എന്നിവരും പ്രവീണിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ പങ്കു വച്ചു.അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ കേസിന്റെ പുരോഗതി വിലയിരുത്തി.

 

പ്രവീണിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു ആര്‍ച്ച്‌ ഏഞ്ചത്സ്‌ ഓഫ്‌ ജസ്റ്റിസ്‌ എന്ന സംഘടയുടെ രംഗപ്രവേശവും സജീവ ഇടപെടലുകളും. മുന്‍ പോലീസ്‌ ഓഫീസര്‍മരായ സാല്‍ വത്തോരെ റസ്‌റ്റ്രീലി, ഐറ റോബിന്‍സ്‌ എന്നിവര്‍ നേത്രുത്വം നല്‍കുന്ന പ്രസ്‌തുത സംഘടന കുടുംബാംഗങ്ങളുമായി ചേര്‍ന്ന്‌ നാളിതു വരെ നടത്തിയ അന്വേഷണം കേസിന്റെ പുരോഗതിക്കു വലിയ സംഭാവനയാണു നല്‍കിയത്‌. രണ്ടു പേരും കാര്‍ബന്‍ഡെയില്‍ പോലീസ്‌ നടത്തുന്ന കള്ളക്കളികളും കേസ്‌ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളും വിവരിച്ചു. പ്രവീണിനും കുടുംബത്തിനും നീതി കിട്ടും വരെ തങ്ങളുടെ ശക്തമായ ഇടപെടലും പിന്തുണയും ഉണ്ടാവുമെന്ന അവരുടെ പ്രഖ്യാപനം ജനം കരഘോഷത്തോടെയാണു എതിരേറ്റത്‌. ഇല്ലിനോയി മുന്‍ ലഫ്‌. ഗവര്‍ണര്‍ ഷൈല സൈമണ്‍, കോണ്‍ഗ്രസ്‌മാന്‍ ഡാനി ഡേവിസ്‌, അസംബ്ലി അംഗം ലൂയി ലാംഗ്‌, മുന്‍ ഡപ്യൂട്ടി സ്‌ടേറ്റ്‌ ട്രഷറര്‍ രാജാ ക്രുഷ്‌ണമൂര്‍ത്തി , മോര്‍ട്ടണ്‍ ഗ്രോവ്‌ മേയര്‍ ഡാന്‍ ഡിമറിയ, ആല്‍ഡര്‍മാന്‍ ജിം ബ്രൂക്‌സ്‌, സ്‌കോട്ട്‌ ലിറ്റ്‌സോവ്‌, ജോസീന മൊറിറ്റ, ലത ആന്‍ കാലായില്‍, ആഞ്ചല അബ്രമൈറ്റ്‌ എന്നിവരും നീതിക്കായുള്ള പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചു സംസാരിച്ചു.

 

 

തുടര്‍ന്നു സദസില്‍ നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങല്‍ക്ക്‌ ആര്‍ച്ച്‌ ഏഞ്ചത്സ്‌ ഓഫ്‌ ജസ്റ്റിസ്‌ പ്രതിനിധികള്‍ മറുപടി പറഞ്ഞു. നന്ദി പറഞ്ഞ പ്രവീണിന്റെ മാതാവ്‌ ലവ്‌ലി വര്‍ഗീസ്‌ ഒരു വര്‍ഷമായി തങ്ങള്‍ കടന്നു പോകുന്ന യതനകളും നീതിക്കായുള്ള ശ്രമങ്ങളും വിവരിച്ചു.വേദനാജനകമായ ഈ ഒരു വര്‍ഷം തങ്ങള്‍ക്ക്‌ കരുത്തും ശക്തിയും പകര്‍ന്നത്‌ ജങ്ങളുടെ പിന്തുണയാണു. മാധ്യമങ്ങളുടെയും മലയാളി സമൂഹത്തിന്റെയും ശക്തമായ നിലപാടുകളാണു കേസ്‌ നടത്തിപ്പില്‍ തങ്ങള്‍ക്ക്‌ ശക്തിയായത്‌. അവരോടൊക്കെയൂള്ള നന്ദി വാക്കുകള്‍ക്കപ്പുറമാണു. ഫാ. ഡാനിയല്‍ ജോര്‍ജിന്റെ പ്രാര്‍ഥനയോടെ ചടങ്ങുകള്‍ സമാപിച്ചു. തേഞ്ഞു മാഞ്ഞു പോകുമായിരുന്ന കേസ്‌ സജീവമ്മക്കി നിര്‍ത്താനയാത്‌ കുടുംബത്തിന്റെ പോരാട്ടവും ജനം നല്‍കിയ പിന്തുണയുമാണു. ഒരു ഫെഡറല്‍ അന്വേഷണത്തിലൂടെ കുറ്റവാളികളെ നീതിക്കു മുന്നില്‍ കൊണ്ടു വന്നാലെ പ്രവീണിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കൂ. കാലം കഴിയുമ്പോള്‍ കേസ്‌ ദുര്‍ബലപ്പെടാതിരിക്കാന്‍ കുടുംബത്തിനു സമൂഹവും മാധ്യമങ്ങളും നല്‍കുന്ന പിന്തുണ ശക്തമായി തുടരണം. നീതിക്കായി ലവ്‌ലി വര്‍ഗീസ്‌ നടത്തുന്ന ശ്രമങ്ങളെ ജങ്ങള്‍ എഴുന്നേറ്റു നിന്ന്‌ കരഘോഷത്തോടെയാണു അഭിനന്ദിച്ചത്‌. പ്രവീണ്‍,19, മരിച്ചുകിടന്ന സ്ഥലത്ത്‌ അനുസ്‌മരണവും പ്രാര്‍ത്ഥനയും നടന്നു. ചിക്കാഗോയില്‍ നിന്ന്‌ മുപ്പത്തഞ്ചിലേറെപ്പേര്‍ ആറു മണിക്കൂര്‍ െ്രെഡവ്‌ ചെയ്‌ത്‌ എത്തിയപ്പോള്‍ കാര്‍ബണ്‍ഡേയിലിലെ നൂറില്‍പ്പരം ഇന്ത്യന്‍ പാക്കിസ്ഥാനി സമൂഹവും മുഖ്യധാരയില്‍ നിന്നുള്ളവരും ചടങ്ങുകള്‍ക്കെത്തി. പോലീസില്‍ നിന്ന്‌ നല്ല സഹകരണം ലഭിച്ചതായി പ്രവീണിന്റെ മാതാവ്‌ ലവ്‌ലി വര്‍ഗീസ്‌ പറഞ്ഞു.

 

 

െ്രെപവറ്റ്‌ പ്രോപ്പര്‍ട്ടി എന്ന നിലയില്‍ കാട്ടില്‍ കടക്കുന്നതിന്‌ തടസ്സം വരാതിരിക്കാന്‍ നേരത്തെ പോലീസിന്‌ വിവരം നല്‍കിയിരുന്നു. പോലീസ്‌ ചീഫ്‌ ജഫ്‌ ഗ്രബ്‌സ്‌, ലഫ്‌റ്റനന്റ്‌ മാര്‍ക്ക്‌ ഗോഡാര്‍ഡ്‌, ആക്‌ടിംഗ്‌ മേയര്‍ ഡോണ്‍ മോണ്ടി എന്നിവര്‍ നേരിട്ടെത്തി സംഘത്തെ കാട്ടിലേക്ക്‌ നയിച്ചു. അവര്‍ വരേണ്ടിയിരുന്നില്ലെങ്കിലും അവര്‍ കാട്ടിയ സൗമനസ്യത്തിനു ലവ്‌ലി പ്രത്യേകം നന്ദി പറഞ്ഞു. പ്രവീണ്‍ മരിച്ചപ്പോള്‍ പോലീസ്‌ ചീഫായിരുന്ന ജോഡി ഒ'ഗിന്നിനെ പുറത്താക്കിയത്‌ മേയര്‍ ഡോണ്‍ മോണ്ടിയാണ്‌. സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡീനും, പ്രൊഫ. സുരേഷ്‌, പ്രൊഫ. പത്മ എന്നിവരും എത്തി. ഡോ. പുന്നൂസും പത്‌നിയും, പാസ്റ്റര്‍ സണ്ണി, പാക്ക്‌ സമൂഹത്തെ പ്രതിനിധീകരിച്ച്‌ സുമീരയുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന്‌ റവ. ബിജു പി. സൈമണ്‍, ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്‌ അസിസ്റ്റന്റ്‌ വികാരി റവ. സോനു വര്‍ഗീസ്‌, ലവ്‌ലിയുടെ സഹോദരന്‍ ഡീക്കന്‍ ലിജു പോള്‍ എന്നിവരും എത്തി.

 

 

എന്റെ ഹ്രുദയം ഇവിടെത്തന്നെ ഉണ്ടാകും, ചടങ്ങുകള്‍ക്കു ശേഷം ലവ്‌ലി പറഞ്ഞു. അന്ത്യസമയത്തു തന്റെ പുത്രന്‍ തനിച്ചായിരുന്നുവെന്നതു തന്റെ ഹ്രുദയത്തെ മുറിപ്പെടുത്തുന്നു. ചിക്കാഗോയിലേക്കു മടങ്ങിയാലും തന്റെ മനസ്‌ കാര്‍ബന്‍ഡേയ്‌ല്‍ വിട്ടു പോരാന്‍ വിസമ്മതിക്കുന്നു.ലവ്‌ലി പറഞ്ഞു. എന്തായാലും പ്രതിക്ഷേധം അറിഞ്ഞ്‌ മുന്‍കൂട്ടി ലീവ്‌ എടുത്ത്‌ ഒരു പ്രസ്‌താവന കാര്‍ പുറപ്പെടുവിച്ചു. പത്രസമ്മേളനം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ ആവില്ലെന്നും, ഒരു വര്‍ഷമായി കേസിനെപ്പറ്റി താന്‍ വിശ്രമമില്ലാതെ കൂലംകഷമായി പഠിക്കുകയായിരുന്നുവെന്നും കാര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. പ്രവീണിന്റെ കുടുംബത്തോട്‌ അനുശോചനവും അറിയിച്ചു. ഏഴു വാചകം എഴുതാന്‍ സ്‌റ്റേറ്റ്‌ അറ്റോര്‍ണി ഒരുവര്‍ഷം എടുത്തു ലവ്‌ലി ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.