You are Here : Home / USA News

ബാള്‍ട്ടിമൂറില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച്‌ 13,14,15 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 18, 2015 11:40 hrs UTC

ബാള്‍ട്ടിമൂര്‍: വലിയ നോമ്പിനോട്‌ അനുബന്ധിച്ച്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളി സംഘടിപ്പിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച്‌ 13,14,15 തീയതികളില്‍ നടത്തപ്പെടുന്നതാണ്‌. പ്രശസ്‌ത ധ്യാനഗുരുവും മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്‌ടറുമായ റവ.ഫാ. മാത്യു ഇലവുങ്കല്‍ വി.സിയാണ്‌ ധ്യാനം നയിക്കുന്നത്‌. ബാള്‍ട്ടിമൂര്‍ കമ്യൂണിറ്റിയുടെ ചിരകാല പ്രതീക്ഷയായ സെന്റ്‌ അല്‍ഫോന്‍സാ പള്ളിയില്‍ വെച്ച്‌ നടത്തുന്ന ആദ്യത്തെ ധ്യാനമാണിത്‌. മാര്‍ച്ച്‌ 13-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9.30 വരേയും, മാര്‍ച്ച്‌ 14, 15 തീയതികളില്‍ രാവിലെ 9 -ന്‌ ആരംഭിച്ച്‌ വൈകിട്ട്‌ 6 മണിക്ക്‌ അവസാനിക്കുന്നതാണ്‌. സെന്റ്‌ അല്‍ഫോന്‍സാ പള്ളി വികാരി ഫാ. ജയിംസ്‌ നിരപ്പേല്‍ അറിയിച്ചതാണ്‌ ഈ വാര്‍ത്ത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.