You are Here : Home / USA News

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം ഫെബ്രുവരി 28-ന്‌, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 17, 2015 03:05 hrs UTC

ഷിക്കാഗോ: നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ഭാരതീയ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌, ഷിക്കാഗോ സോഷ്യല്‍ ക്ലബ്‌ നോര്‍ത്ത്‌ അമേരിക്കയിലെ മലയാളികള്‍ക്കായി പുതുമയാര്‍ന്ന പരിപാടികള്‍ക്ക്‌ രൂപംകൊടുത്തുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ രണ്ടാമത്‌ ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്‌ സൈമണ്‍ ചക്കാലപ്പടവന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2015 ഫെബ്രുവരി 28-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ ഷിക്കാഗോ കെ.സി.എസ്‌ കമ്യൂണിറ്റി സെന്ററില്‍ (5110, N. Elston Ave, Chicago, IL 60630) വെച്ച്‌ നടത്തപ്പെടുന്ന മത്സരത്തിലേക്ക്‌ 18 വയസിനു മുകളിലുള്ള മലയാളികളായ സ്‌ത്രീ-പുരുഷ ഭേദമെന്യേ എല്ലാവര്‍ക്കും സ്വാഗതം. 28 (ലേലം) ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ ജോമോന്‍ തൊടുകയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്‌ത്‌ 501 ഡോളറും ഏലിയാമ്മ പൂഴിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ 251 ഡോളറും യഥാക്രമം ലഭിക്കുന്നതാണ്‌.

 

റെമ്മി ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക്‌ ടിറ്റോ കണ്ടാരപ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജേക്കബ്‌ തോമസ്‌ കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക്‌ 501 ഡോളറും, മൂന്നാംസ്ഥാനം ലഭിക്കുന്ന വ്യക്തിക്ക്‌ 251 ഡോളറും യഥാക്രമം ലഭിക്കുന്നതാണ്‌. ഈ മത്സരത്തിന്റെ കണ്‍വീനര്‍മാരായി ജോസ്‌ മണക്കാട്ട്‌, സജി തോമസ്‌ തേക്കുംകാട്ടില്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. സൈമണ്‍ ചക്കാലപ്പടവന്‍, ബിനു കൈതക്കത്തൊട്ടി, അഭിലാഷ്‌ നെല്ലാമറ്റം, ബിജു പെരികലം. മാത്യു തട്ടാമറ്റം, റ്റോമി എടത്തില്‍, സാബു എലവിങ്കല്‍, സൈജു കുന്നേല്‍, അലക്‌സ്‌ പടിഞ്ഞാറേല്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സൈമണ്‍ ചക്കാലപടവന്‍ (1 847 322 0641), ജോസ്‌ മണക്കാട്ട്‌ ( 1 847 830 4128), സജി തോമസ്‌ (1 847 922 3335), അഭിലാഷ്‌ നെല്ലാമറ്റം (1 224 388 4530). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.