You are Here : Home / USA News

നേഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തി

Text Size  

Story Dated: Monday, February 16, 2015 10:44 hrs UTC

ഷിക്കാഗോ : ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച് ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തി. ഐഎന്‍എഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി ഫാ.സുനി പടിഞ്ഞാറേക്കര പരിപാടി ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ കുക്ക് കൗണ്ടി ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഡോ.ജോസ് കുഴിവേലില്‍ ഡയബറ്റിസിനെക്കുറിച്ചും നേഴ്‌സ് പ്രാക്ടീഷ്ണര്‍ മേരി ജോസഫ് ഹാര്‍ട്ട് ഡിസീസിനെക്കുറിച്ചും ക്ലാസുകള്‍ എടുത്തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.