You are Here : Home / USA News

സിയാറ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിന് മുഖ്യ പരിഗണന

Text Size  

Story Dated: Friday, February 13, 2015 01:01 hrs UTC


സിയാറ്റില്‍ . വാഷിങ്ടണ്‍, ഒറിഗണ്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും പാസ്പോര്‍ട്ട്, വിസ എന്നീ ആവശ്യങ്ങള്‍ക്കായി സാന്‍ഫ്രാന്‍സിസ്ക്കൊ വരെ യാത്ര ചെയ്യേണ്ട അസൌകര്യം കണക്കിലെടുത്ത് സിയാറ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിന്  മുഖ്യ പരിഗണന നല്‍കുമെന്ന് ഇന്ത്യന്‍  കോണ്‍സുല്‍ ജനറല്‍ വെങ്കിടേശന്‍ അഗോക്ക് ഉറപ്പു നല്‍കി.

പുതിയതായി ചുമതലയേറ്റെടുത്ത ശേഷം സിയാറ്റിലെ സിക്ക് സെന്റര്‍ സന്ദര്‍ശിക്കാനെത്തിയ വെങ്കിടേശരന് സിക്ക് സെന്റര്‍ മാനേജ്മെന്റ് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. വിസ, പാസ്പോര്‍ട്ട് വിഷയങ്ങളെ കുറിച്ചുളള നിരവധി സംശയങ്ങള്‍ക്ക് കോണ്‍സുലേറ്റ് ഓഫിസില്‍ നിന്നെത്തിയവര്‍ മറുപടി നല്‍കി.

2015 ഓഗസ്റ്റ് 15 ലെ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആദ്യമായി സിയാറ്റില്‍ ആഘോഷിക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫിസ് ഒരുക്കങ്ങള്‍ ആരംഭിച്ചതായും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.

സിയാറ്റില്‍ സിക്ക് ടെംമ്പിള്‍ പ്രസിഡന്റ് മന്‍മോഹന്‍ സിങ്  ധില്ലിയോണ്‍ കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെ എത്തിച്ചേര്‍ന്ന ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.