You are Here : Home / USA News

ജി.കെ പിള്ളയുടെ പത്നി കനകവല്ലിയുടെ സംസ്കാരച്ചടങ്ങുകളില്‍ നിരവധി പേര്‍ പങ്കെടുത്തു

Text Size  

Story Dated: Friday, February 13, 2015 12:58 hrs UTC


ന്യൂയോര്‍ക്ക്. ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായ ജി.കെ. പിള്ളയുടെ ധര്‍മപത്നി കനകവല്ലിയുടെ അന്തിമ സംസ്കാരച്ചടങ്ങുകളില്‍,   അമേരിക്കയില്‍ നിന്നും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു.

ഫെബ്രുവരി 12-ന് വലിയൊരു ജനാവലിയെ സാക്ഷിനിര്‍ത്തി നടന്ന സംസ്കാരച്ചടങ്ങില്‍ കെ.എച്.എന്‍.എ.ക്ക് വേണ്ടി അനില്‍ കുമാര്‍ പിള്ള (ഷിക്കാഗോ), നായര്‍ ബനവലന്റ് അസോസിയേഷനു വേണ്ടി ജി.കെ.നായര്‍ (ന്യൂയോര്‍ക്ക്), എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് വേണ്ടി ഗോപി നാഥ് കുറുപ്പ് (ന്യൂയോര്‍ക്ക്), ശിവന്‍ പിള്ള (ഫിലാഡല്‍ഫിയ) എന്നിവര്‍ പുഷ്പചക്രം അര്‍പ്പിക്കുകയും ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും ചെയ്തു.
                
ഫൊക്കാനയെ പ്രതിനിധീകരിച്ച് ഐ. വര്‍ഗീസ്, ബാബു സക്കറിയ, സുഗുണന്‍ എന്നിവരും സന്നിഹിതരായിരുന്നു.    

വാര്‍ത്ത. ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.