You are Here : Home / USA News

സഭയില്‍ കെട്ടിടങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കരുത്: ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 12, 2015 01:10 hrs UTC

സഭയുടെ വളര്‍ച്ചയെ അളക്കുന്ന മാനദണ്ഡം ബാഹ്യമായി കെട്ടിയുയര്‍ത്തുന്ന കെട്ടിടങ്ങള്‍ക്കോ, സ്ഥാപനങ്ങളോ അല്ല, മറിച്ച് ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ജനങ്ങളായിരിക്കണമെന്ന് നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് വ്യക്തമാക്കി.മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രി യോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്ന അഭിവന്ദ്യ തിരുമേനി ആധുനിക സൗകര്യങ്ങളും, സുഖങ്ങളും സഭയുടെ അപ്പോസ്തലിക ദൗത്യ നിര്‍വ്വഹണത്തിന് ഒരിക്കലും തടസ്സമാകരുത്. എല്ലാവരേയും ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുക എന്നതായിരിക്കണം സഭയുടെ മുഖമുദ്ര മതഭക്തികൊണ്ടല്ല അദ്ധ്യാത്മിക ജീവിതത്തിലൂടെയാണ് സഭ നവീകരിക്കപ്പടേണ്ടത്. വ്യക്തികള്‍ തമ്മിലുള്ള ഐക്യം, കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യം വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യം എന്നിവയാണ് സഭയെ ബലപ്പെടുത്തേണ്ടത്. എപ്പിസ്‌ക്കോപ്പാ പറഞ്ഞു. യോഗത്തില്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാര്‍ തിയോഫിലോസ് അദ്ധ്യക്ഷത വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.