You are Here : Home / USA News

ജിമ്മി ജോര്‍ജജ് മെമ്മോറിയല്‍ വോളീബോള്‍ ടുര്‍ണമെന്റ് 2015 തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു

Text Size  

Story Dated: Wednesday, February 11, 2015 12:35 hrs UTC

ന്യൂജേഴ്­സി: കേരളത്തിലെ വോളീബോള്‍ പ്രേമികളുടെ അഭിമാനതാരം അനശ്വരനായ ജിമ്മി ജോര്‍ജജ്‌ന്റെ ഓര്‍മക്കായി കേരള വോളീ ബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വോളീബോള്‍ ടുര്‍ണമെന്റ് ന്യൂജേഴ്­സി ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്‌സെര്‍സ്‌ന്റെ ആഭിമുഖ്യത്തില്‍ 2015 മെയ് 23,24 തീയതികളില്‍ ന്യൂജേഴ്­സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്‍ന്ററില്‍ വച്ച് നടത്തപ്പെടുന്നു. കാനഡയില്‍ നിന്നും അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 14 ഓളം ടീമുകള്‍ പങ്കെടുക്കുന്ന ടുര്‍ണമെന്റ് എന്തു കൊണ്ടും വാശിയേറിയ പ്രകടനങ്ങള്‍ക്ക് വേദിയാകും.ഫെബ്രുവരി 7 നു സ്വാദ് റസ്‌റൊറന്റ്‌റ് ല്‍ വച്ച് നടത്തപ്പെട്ട രണ്ടാമത് ആലോചനാ യോഗത്തില്‍ പ്രോഗ്രാം നടത്തിപ്പിനായി വിവിധ കമ്മിറ്റി കള്‍ രൂപീകരിക്കപ്പെട്ടു.ടീനക് അന്നപൂര്‍ണ റസ്‌റൊറന്റ്‌റ് ല്‍ വച്ച് നടത്തപ്പെട്ട ആദ്യ മീറ്റിംഗില്‍ നടന്ന കിക്കോഫ് ചടങ്ങില്‍ 100 ഓളം അംഗങ്ങള്‍ പങ്കെടുത്തിരുന്നു.പേട്രന്‍ ടി എസ് ചാക്കോ , ചെയര്‍മാന്‍ ജിബി തോമസ്, കോഓര്‍ഡിനേറ്റര്‍ ജെംസണ്‍ കുര്യാക്കോസ്, ജോയ് ചാക്കപ്പന്‍, ഹരികുമാര്‍ രാജന്‍, ബോബി തോമസ്,സെബാസ്റ്റ്യന്‍ ജോസഫ് ,ക്രിസ്ടി ആയൂര്‍ ,ബിജേഷ് കുമാര്‍ ഫ്രാന്‍സിസ് പള്ളുപ്പേട്ട, മാത്യു ബിനു , രാജന്‍ മോഡയില്‍ ,ജോസഫ് ഇടിക്കുള ,വിനു ചാക്കോ, മാര്‍ക്കോസ് തുടങ്ങി അനേകം കായിക പ്രേമികള്‍ യോഗത്തില്‍ പങ്കെടുത്തു. ഫെബ്രുവരി 22 നു നടത്തുന്ന അടുത്ത യോഗത്തില്‍ എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി കോഓര്‍ഡിനേറ്റര്‍ ജെംസണ്‍ കുര്യാക്കോസ് അറിയിച്ചു

visit

www.kvlna.com or www.gardenstatesixers.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.