You are Here : Home / USA News

കെ എച്ച് എൻ എ ,2015 ഗീതാപ്രചാരണ വർഷമായി ആചരിക്കുന്നു

Text Size  

Story Dated: Monday, February 09, 2015 06:17 hrs UTC

രഞ്ജിത് നായർ

 
നോർത്ത് അമേരിക്കയിലെ എല്ലാ മലയാളീ ഹിന്ദു ഭവനങ്ങളിലും ഭഗവദ് ഗീത എന്ന ലക്ഷ്യത്തോടെ 2015 ഗീതാ പ്രചരണ വർഷം ആയി ആചരിക്കാൻ കെ എച് എൻ എ ഭരണ സമിതിയുടെ യോഗം തീരുമാനിച്ചു .ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമാര്‍ന്നതുമായ മഹത്തായ പ്രാമാണിക ആദ്ധ്യാത്മികഗ്രന്ഥം എന്നതിനുമപ്പുറം ഭഗവദ് ഗീതക്ക് ലോകമാകമാനം കൈ വന്നിരിക്കുന്ന സമകാലിക പ്രസക്തി വളരെ വലുതാണെന്ന് യോഗം വിലയിരുത്തി .

സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.വിശ്വ വിഖ്യാത ശാസ്ത്രകാരൻമാരും , സാഹിത്യ കുലപതികളും മുതൽ രാഷ്ടതന്ത്രന്ജരെയും വരെ സ്വാധീനിച്ച ചരിത്രമുള്ള ഈ ഗ്രന്ഥം ,അമേരിക്കയിൽ ജനിച്ചു വളരുന്ന പുതിയ തലമുറയ്ക്ക് അനുഭവ വേദ്യമാകുവാൻ വേണ്ടിയുള്ള ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവാൻ കെ എച് എൻ എ മുൻ കൈ എടുക്കും . ഇതിനായി അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കും .അമേരിക്കയിലെ വിവിധ സ്കൂളുകളിലും സർവകലാശാലകളിലും ഇപ്പോൾ തന്നെ ഗീത പഠന വിഷയമാണ് .ഇത് കൂടാതെ ബിസിനസ്‌ മാനേജ്മെന്റിനു ഉത്തേജനം നല്കുന്നു എന്ന നിലയിൽ കോർപ്പറേറ്റ് സെക്ടറിലും പ്രിയങ്കരമായിക്കൊണ്ടിരിക്കുന്നു ഭഗവദ് ഗീത .

ഗീതാ പ്രചാരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി വൈസ് പ്രസിഡന്റ്‌ ,ഡയറക്ടർ ബോർഡ്‌ അംഗം സുരേന്ദ്രൻ നായർ ഡിട്രോയിട്ട് ,ജോയിന്റ് സെക്രടറി രഞ്ജിത് നായർ ഹ്യുസ്റ്റണ്‍ ,ഡയറക്ടർ ബോർഡ്‌ അംഗം കൃഷ്ണരാജ് ന്യൂയോർക്ക്‌ എന്നിവരെ യോഗം ചുമതലപ്പെടുത്തി .

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.