You are Here : Home / USA News

കനേഡിയന്‍ മലയാളി അസോസിയേഷന്‍ പിക്‌നിക് ആഗസ്റ്റ് 17 ശനിയാഴ്ച

Text Size  

Story Dated: Friday, August 02, 2013 12:27 hrs UTC

ജയ്‌സണ്‍ മാത്യു

ടൊറോന്റോ : കനേഡിയന്‍ മലയാലി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഫാമിലി പിക്‌നിക് ആഗസ്റ്റ് 17 ശരിയാഴ്ച രാവിലെ 10 മണിക്ക് മിസ്സിസ്സാഗായിലുള്ള വൈള്‍ഡ്‌വുഡ് പാര്‍ക്കില്‍ വെച്ച് നടക്കും. അന്നേ ദിവസം രാവിലെ 10 മണിക്ക് കനേഡിയല്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബോബി സേവ്യര്‍ പതാക ഉയര്‍ത്തി പിക്‌നിക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചെണ്ടമേലത്തോടെ കലാപരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും തുടക്കം കുറിക്കും വിവിധ പ്രായത്തിലുല്‌ളവര്‍ക്കുവേണ്ടി നിരവധി കായികമത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും മികചച്ച പുരുഷ അഃ്‌ലറ്റിന് തോമസ് സ്‌പോണ്‍സര്‍ ചെയ്യുന്നി മരങ്ങോലില്‍ തോമാ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും ഏറ്റവും മികച്ച വനിതാ അഃ്‌ലറ്റിന് ജേക്കബ് വര്‍ഗീസ് സ്‌പോണ്‍സര്‍ ചെയ്യുന്നി ശോശാമ്മ വര്‍ഗീസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും ലഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് 4-#ാമത് ' അഡ്മിറല്‍ ബെസ്റ്റ് സിംഗര്‍ 'സംഗീതമത്സരം നടക്കും. ടോം വറുഗീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡുമാണ് സമ്മാനം.

 

 

വൈകുന്നേരം 3 മണിക്ക് 13-മത് അഷില കാനഡ വടംവലി മത്സരം നടക്കും. ജോമി ജോസഫ് സ്‌പോണ്‍സര്‍ ചെയ്യുന്ന മരങ്ങോലില്‍ ഓനച്ചന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 500 ഡോളര്‍ കാഷ് അവാര്‍ഡുമാണ് ഒന്നാം സമ്മാനം. ഡോ. പി.സി. പുന്നന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന “ പി.സി.പുന്നന്‍ സീനിയര്‍ മെമ്മോറയല്‍ എവര്‍റോളിംഗ് ട്രോഫിയും 250 ഡോളര്‍ കാഷ് അവാര്‍ഡുമാണ് രണ്ടാം സമ്മാനം.“ കാഷ് അവാര്‍ഡ് സ്‌പോണ്‌സര്‍ ചെയ്തിരിക്കുന്നത് സണ്‍ ലൈഫ് ഇന്‍ഷുറന്‍സിനുവേണ്ടി സുജിത്ത് നായരാണ്. വിജയികള്‍ക്കുള്ള സമ്മാനദാനം ഒന്റാരിയോ ഗവണ്‍മെന്റ് സര്‍വീസസ് മന്ത്രി ഹരീന്ദര്‍ ഠ്ക്കറും ദീപിക ദമേര്‍ള എം.പി.പിയും ചേര്‍ന്ന നിര്‍വ്വഹിക്കുന്നതാണ്. കുട്ടികള്‍ക്ക് പ്രത്യേകം റൈഡുകളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കാനഡയില്‍ പുതിയതായി എത്തിയ മലയാളികള്‍ക്ക് സ്വയം പരിചയപ്പെടുത്താനുള്ള വേദിയും, എന്റര്‍റ്റൈന്‍മെന്റ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. എല്ലാ നാടന്‍ വിഭവങ്ങളോടും കൂടിയ ഒരു തട്ടുകടയും പ്രവര്‍ത്തിക്കുന്നതായിരിക്കും. മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.canadianmalayalee.org സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.